ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ 15 മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയ സർക്കാരിലെ മന്ത്രിമാരും വകുപ്പുകളും ചുവടെ ചേർക്കുന്നു
1- അഹമ്മദ് ഫഹദ് അൽ-അഹമ്മദ് അൽ-സബാഹ്, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും
2- തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹ്, ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും.
3- ഇസ്സ അഹമ്മദ് മുഹമ്മദ് അൽ-കന്ദരി, ഉപപ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി, ദേശീയ അസംബ്ലി കാര്യ സഹമന്ത്രി.
4- ഡോ. സാദ് ഹമദ് നാസർ അൽ ബറാക്ക്, ഉപപ്രധാനമന്ത്രി, എണ്ണ മന്ത്രി, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി.
5- ഫഹദ് അലി സായിദ് അൽ ഷൂല, മുനിസിപ്പൽ കാര്യ സഹമന്ത്രിയും വാർത്താവിനിമയ കാര്യ സഹമന്ത്രിയും.
6- അബ്ദുൾ റഹ്മാൻ ബദാഹ് അബ്ദുൽ റഹ്മാൻ അൽ മുതൈരി, വാർത്താവിതരണ മന്ത്രിയും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രിയും.
7- അഹമ്മദ് അബ്ദുൽ വഹാബ് അഹമ്മദ് അൽ-അവാദി, ആരോഗ്യമന്ത്രി
8- അമാനി സുലൈമാൻ അബ്ദുൽ-വഹാബ് ബോഗ്മാസ്, പൊതുമരാമത്ത് മന്ത്രി.
9- ഹമദ് അബ്ദുൽ വഹാബ് ഹമദ് അൽ അദ്വാനി, വിദ്യാഭ്യാസ മന്ത്രി
10- സാലം അബ്ദുല്ല അൽ-ജാബർ അൽ-സബാഹ്, വിദേശകാര്യ മന്ത്രി
11- മുഹമ്മദ് ഒത്മാൻ മുഹമ്മദ് അൽ-ഐബാൻ, വാണിജ്യ മന്ത്രിയും യുവജന മന്ത്രിയും
12- മനാഫ് അബ്ദുൽ അസീസ് ഇസ്ഹാഖ് അൽ ഹജ്രി, ധനകാര്യ മന്ത്രി
13-ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ-അസ്താദ്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി.
14- ഫലേഹ് അബ്ദുല്ല ഈദ് ഫാലേ അൽ റഖ്ബ.- നീതിന്യായ മന്ത്രിയും പാർപ്പിട കാര്യ സഹ മന്ത്രിയും
15- ഫിറാസ് സൗദ് അൽ-മാലിക് അൽ-സബാഹ്, സാമൂഹ്യകാര്യ, കുടുംബകാര്യ മന്ത്രി.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു