സർക്കാർ കരാറുകൾക്കും പ്രോജക്‌ടുകൾക്കും കീഴിൽ നിയമിക്കുന്ന തൊഴിലാളികളെ മറ്റ് മേഖലകളിലേക്ക് മാറ്റുന്നതിന് പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നവംബർ 3 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത് .
മാറ്റത്തിന് പാലിക്കേണ്ട അഞ്ച് വ്യവസ്ഥകൾ പ്രതിപാദിക്കുന്നു:
- സർക്കാർ കരാറോ പദ്ധതിയോ അവസാനിപ്പിച്ചിരിക്കണം.
- തൊഴിലാളികളെ ഇനി ആവശ്യമില്ലെന്ന് കരാറിൻ്റെയോ പ്രോജക്റ്റിൻ്റെയോ ഉത്തരവാദിത്തമുള്ള സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ഒരു കത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് നൽകണം
- തൊഴിലാളിയെ സർക്കാർ കരാർ പ്രകാരം നിയമിച്ചിട്ട് ഒരു വർഷമെങ്കിലും കഴിഞ്ഞിരിക്കണം.
- തൊഴിലാളി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലുടമ കൈമാറ്റം അംഗീകരിക്കണം.
- 350 ദിനാർ അധിക ഫീസ് നൽകണം.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്