January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സ​ഹ​ൽ ആ​പ്പി​ൽ ഇ​നി അം​ഗീ​കൃ​ത സി​ഗ്നേ​ച്ച​ര്‍ സേ​വ​ന​വും

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സി​റ്റി: സ​ര്‍ക്കാ​ര്‍ ഏ​ക​ജാ​ല​ക ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആ​പ്പി​ൽ ഒ​രു പു​തി​യ സേ​വ​നം കൂ​ടി അ​വ​ത​രി​പ്പി​ച്ച് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ മാ​ന്‍പ​വ​ര്‍. അം​ഗീ​കൃ​ത സി​ഗ്നേ​ച്ച​ര്‍ സേ​വ​ന​മാ​ണ് പു​തു​താ​യി ചേ​ര്‍ത്ത​ത്. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം.

വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ 141 ലേ​റെ ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ൾ സ​ഹ​ല്‍ ആ​പ് വ​ഴി ല​ഭ്യ​മാ​ണ്. ബി​സി​ന​സ് ഉ​ട​മ​ക​ൾ​ക്കാ​യു​ള്ള സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍റെ പ​തി​പ്പി​ലാ​ണ് പു​തി​യ പ​രി​ഷ്കാ​രം കൊ​ണ്ടു​വ​ന്ന​ത്.

ഉ​പ​ഭോ​ക്താ​വ് സ​ഹ​ൽ ബി​സി​ന​സ് ആ​പ് ആ​ക്സ​സ് ചെ​യ്ത​തി​നു​ശേ​ഷം അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് സേ​വ​ന​ങ്ങ​ളു​ടെ ലി​സ്റ്റി​ൽ നി​ന്നും പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ സേ​വ​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക. തു​ട​ര്‍ന്ന് സി​ഗ്നേ​ച്ച​ര്‍ ചെ​യ്യു​ന്ന​യാ​ളെ ചേ​ര്‍ത്ത​തി​നു​ശേ​ഷം ആ​വ​ശ്യ​മാ​യ ഫ​യ​ൽ ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, ഇ-​മെ​യി​ൽ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ക. അ​തി​നു​ശേ​ഷം ഒ​പ്പി​ട്ട​യാ​ളു​ടെ ഇ​ല​ക്ട്രോ​ണി​ക് സി​ഗ്നേ​ച്ച​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തു​ട​ര്‍ന്ന് അ​തോ​റി​റ്റി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യും. ഡേ​റ്റ വെ​രി​ഫി​ക്കേ​ഷ​നും രേ​ഖ​ക​ളു​ടെ സാ​ധു​ത​യും ഉ​റ​പ്പു വ​രു​ത്തി​യ​തി​നു​ശേ​ഷം ഇ-​ഫ​യ​ല്‍ തൊ​ഴി​ൽ വ​കു​പ്പി​ലേ​ക്ക് കൈ​മാ​റു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​ര്‍ക്കാ​ര്‍ മ​ന്ത്രാ​ല​യ​ങ്ങ​ളെ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സ​ഹ​ൽ ആ​പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​ത്തു​ല​ക്ഷ​ത്തി​ലേ​റെ പേ​ർ നി​ല​വി​ല്‍ സ​ഹ​ല്‍ ആ​പ്പി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ഇ​തോ​ടെ വ്യാ​പാ​രി​ക​ള്‍ക്ക് മ​ണി​ക്കൂ​റു​ക​ള്‍ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ കാ​ത്തു നി​ല്‍ക്കാ​തെ ഒ​രൊ​റ്റ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും. സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​റ്റു​ള്ള​വ​രെ നോ​മി​നേ​റ്റ് ചെ​യ്യാ​നും ആ​പ്പി​ല്‍ സൗ​ക​ര്യം ഉ​ണ്ട്.

പേ​പ്പ​ർ അ​ധി​ഷ്​​ഠി​ത ഇ​ട​പാ​ടു​ക​ൾ പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ച്​ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി​ 2021 സെ​പ്റ്റം​ബ​റി​ലാ​ണ് സ​ഹ​ൽ ആ​പ്​ പു​റ​ത്തി​റ​ക്കി​യ​ത്. 13 സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ 121 സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​ക്കി​യാ​യി​രു​ന്നു തു​ട​ക്കം. തു​ട​ർ​ന്ന് വി​വി​ധ സേ​വ​ന​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​കാ​തെ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും ആ​പ്പു​വ​ഴി​യാ​ക്കി സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സം​വി​ധാ​നം കൈ​വ​രി​ക്കാ​നാ​ണ് ശ്ര​മം.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!