കുവൈറ്റ് സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ നിലവിൽ വന്നു ,പൗരന്മാർക്കും ജിസിസി പൗരന്മാർക്കും 15 വർഷത്തെക്കും, പ്രവാസികൾക്ക് 5 വർഷത്തെക്കും ഡ്രൈവിംഗ് ലൈസൻസ്സ് കാലാവധി പുതിയതായി അനുവദിച്ചു.
ഏഴ് യാത്രക്കാരിൽ കൂടാത്ത സ്വകാര്യ കാറുകൾ, രണ്ട് ടണ്ണിൽ കൂടാത്ത ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ, ടാക്സികൾ എന്നിവ ഓടിക്കുന്നതിനുള്ള സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ്സ്
കുവൈറ്റികൾക്കും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്കും 15 വർഷത്തേക്ക് സാധുതയുള്ളതായിരിക്കും . പ്രവാസികൾക്ക്, ഇത് അഞ്ച് വർഷത്തേക്ക് സാധുതയുള്ളതാണ്. അതേസമയം സ്റ്റേറ്റ്ലസ് താമസക്കാർക്ക് (ബെഡൂയിൻസ്). ഇത് അവരുടെ റിവ്യൂ കാർഡിന്റെ കാലാവധി വരെ സാധുതയുള്ളതായിരിക്കും .
ജനറൽ ഡ്രൈവിംഗ് ലൈസൻസ്സിലുള്ള കാറ്റഗറി എ ( 25 ൽ കൂടുതൽ യാത്രക്കാരുള്ള പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങൾ, പൊതുഗതാഗത വാഹനങ്ങൾ, എട്ട് ടണ്ണിൽ കൂടുതൽ ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ, ലോക്കോമോട്ടീവുകൾ, ട്രെയിലറുകൾ, സെമി ട്രെയിലറുകൾ, അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, വാഹന ഡ്രൈവിംഗ് പഠിപ്പിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ ) കാറ്റഗറി ബി ( ഏഴിൽ കൂടുതൽ യാത്രക്കാരും 25 ൽ താഴെ യാത്രക്കാരുമുള്ള പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങൾ, പൊതുഗതാഗത വാഹനങ്ങൾ, രണ്ട് ടണ്ണിൽ കൂടുതലും എട്ട് ടണ്ണിൽ കൂടാത്തതുമായ ലോഡ് കപ്പാസിറ്റിയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ എന്നിവ ഓടിക്കുന്നതിനാണ് ഇത് അനുവദിക്കുന്നത്.)
എന്നിവയിൽ കുവൈറ്റികൾക്കും ജിസിസി പൗരന്മാർക്കും രണ്ട് വിഭാഗങ്ങൾക്കുമുള്ള ജനറൽ ഡ്രൈവിംഗ് ലൈസൻസിന് 15 വർഷത്തേക്ക് സാധുതയുണ്ട്. പ്രവാസികൾക്ക് ഇത് അഞ്ച് വർഷത്തേക്ക് സാധുതയുള്ളതാണ്, കൂടാതെ സ്റ്റേറ്റ്ലെസ് താമസക്കാർക്ക്, റിവ്യൂ കാർഡിന്റെ കാലാവധി വരെ ഇത് സാധുതയുള്ളതാണ്. കാറ്റഗറി ബിയിൽ ജനറൽ ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഒരാൾക്ക് കാറ്റഗറി എ പ്രകാരം അനുവദനീയമായ വാഹനങ്ങൾ ഓടിക്കാൻ പാടില്ല. ഈ തീരുമാനത്തിന് മുമ്പ് നൽകിയ പൊതുമേഖലാ ലൈസൻസുകൾ അവയുടെ കാലാവധി അവസാനിക്കുന്നതുവരെ സാധുവായി തുടരും.
മോട്ടോർ സൈക്കിൾ ഡ്രൈവിംഗ് ലൈസൻസ് കാറ്റഗറി എ (. എല്ലാത്തരം മോട്ടോർസൈക്കിളുകളും ഓടിക്കുന്നതിനും, മോട്ടോർ സൈക്കിൾ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനും ) , കാറ്റഗറി ബി ( മൂന്നോ അതിലധികമോ ചക്രങ്ങളുള്ള മോട്ടോർസൈക്കിളുകൾ) , നിർമ്മാണം, വ്യാവസായിക, കാർഷിക, അല്ലെങ്കിൽ ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ് ,പ്രത്യേക പ്രവർത്തന ഡ്രൈവിംഗ് ലൈസൻസ് എന്നിവക്കും നിയമം ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി
More Stories
ട്രിവാൻഡ്രം ക്ലബ് കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് യാ ഹാല റാഫിൾ അഴിമതി കേസിലെ പ്രതികൾ അറസ്റ്റിൽ
കുവൈറ്റ് റെസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി മുനിസിപ്പാലിറ്റി , നഴ്സറികൾക്ക് ഇളവ് ലഭിക്കും