ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പുതിയ സർക്കാർ തിങ്കളാഴ്ച പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യുമെന്നും ഡെപ്യൂട്ടി അമീർ ആയി പ്രധാനമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യ നിയമനിർമ്മാതാവ് അഹമ്മദ് അൽ സദൂൻ ബുധനാഴ്ച പറഞ്ഞു. കുവൈറ്റിൽ പുതുതായി രൂപീകരിച്ച ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
ഒരു കിരീടാവകാശിയെ നാമകരണം ചെയ്യുന്നതുവരെ ഹിസ് ഹൈനസ് ദി അമീറിന്റെ അഭാവത്തിൽ ഹിസ് ഹൈനസ് പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹ് ഡെപ്യൂട്ടി അമീറായി സേവനമനുഷ്ഠിക്കുമെന്ന് ബുധനാഴ്ച നേരത്തെ ഒരു അമീരി ഉത്തരവ് പ്രസ്താവിച്ചു .
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും