ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ വിവിധ ഷോപ്പിംഗ് മാളുകളിൽ പുതിയ ബയോമെട്രിക് സെന്ററുകൾ തുടങ്ങുന്നു.വാണിജ്യ സമുച്ചയങ്ങളായ 360 മാൾ, അവന്യൂസ്, അൽഅസിമ മാൾ, അൽ-കൂത് എന്നിവിടങ്ങളിൽ പുതിയ ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകൾ തുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അഞ്ചാമത്തേത് മന്ത്രാലയ സമുച്ചയത്തിലായിരിക്കും.
ഇത് വരെ ഏകദേശം 530,000 പൗരന്മാരും താമസക്കാരും ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കി, പ്രോജക്റ്റ് പൂർത്തീകരിക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്.
ബയോമെട്രിക് വിവരങ്ങൾ എടുക്കാതെ തന്നെ കുവൈറ്റിന് പുറത്തേക്ക് യാത്ര ചെയ്യാം എന്നും എന്നാൽ തിരികെ വരുമ്പോൾ വിവരങ്ങൾ പൂർത്തിയാക്കണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്