ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : പുതിയ അധ്യായന വർഷം കുവൈറ്റിലെ സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കും. നേരത്തെ കോവിഡിന് ശേഷം നടപ്പിലാക്കിയ രണ്ട് ഗ്രൂപ്പുകൾ എന്ന സമ്പ്രദായം മാറ്റി സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയുമായ അലി അൽ-മുദാഫിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഈ തീരുമാനം നടപ്പിലാക്കുന്നതിനും അതനുസരിച്ച് പ്രവർത്തിക്കുന്നതിനും ആവശ്യമായ തീരുമാനങ്ങളോ ബുള്ളറ്റിനുകളോ പുറപ്പെടുവിക്കുന്നതിന് മന്ത്രാലയം അണ്ടർസെക്രട്ടറിക്ക് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു.
More Stories
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു