NBTC ഗ്രൂപ്പിൻ്റെ ഈ വർഷത്തെ ഇഫ്‌താർ സംഗമം മാർച്ച് 19ന് കോർ പ്പറേറ്റ് ഓഫീസിൽ വെച്ച് നടത്തപ്പെട്ടു. ചടങ്ങിൽ NBTC ജീവനക്കാർ, കോർപ്പറേറ്റ് ക്ലയൻ്റുകൾ, മാനേജ്‌മെൻ്റ് പ്രതിനിധികൾ എന്നിവരും പങ്കെടു ത്തു. വിശുദ്ധ റമദാൻ മാസത്തിലെ ആത്മീയ അന്തരീക്ഷത്തിൽ സംഘടി പ്പിച്ച ഈ വിരുന്ന് സൗഹാർദ്ദത്തിനും സംഘടനാ ഐക്യത്തിനും പുതിയ ഗതി നൽകി.
ഇഫ്താർ സംഗമത്തിൽ NBTC ഗ്രൂപ്പ് ചെയർമാൻ ശ്രീ. മുഹമ്മദ് നാസർ അൽ ബദ്ദ, മാനേജിങ് ഡയറക്ടർ ശ്രീ. കെ.ജി. എബ്രഹാം നേതൃത്വം നൽ കി. ചടങ്ങിൽ പങ്കെടുത്ത ഓരോരുത്തർക്കും റമദാൻ ആശംസയും, ഈ പുണ്ണ്യ മാസത്തിൻ്റെ സവിശേഷതകൾ ആയ ത്യാഗം, കരുണ, ദാനം എ ന്നിവയുടെ പ്രാധാന്യവും വിശദീകരിച്ചു.
കുവൈറ്റിൽ മാത്രമല്ല, NBTC ഗ്രൂപ്പിൻ്റെ വിവിധ രാജ്യങ്ങളിൽ പ്രവർത്തി ക്കുന്ന ജീവനക്കാർക്കായി ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു വരികയാണ്, അതിൽ ഈ കഴിഞ്ഞ മാർച്ച് 13 നു, സൗദി അറേബ്യ റീജിയണൽ ഓഫീ സിൻ്റെ ഇഫ്താർ സംഗമം അൽ ഖോബാറിലെ ഹോളിഡേ ഇൻ ഹോട്ടലി ൽ വെച്ച് ആഘോഷിച്ചു. ഇതേ പോലെ NBTC UAE റീജിയണൽ ഓ ഫിസിലും, മറ്റു അനുബന്ധ സ്‌ഥാപനങ്ങളിലും ഇഫ്‌താർ ആഘോഷങ്ങ ൾ സംഘടിപ്പിച്ചു വരികയാണ്.
NBTCയുടെ വാർഷിക ഇഫ്ത്‌താർ സമ്മേളനം, ജീവനക്കാരുടെ ക്ഷേമത്തി നും അവർക്കുള്ള പിന്തുണയും ഉറപ്പിക്കുന്നതിൻ്റെ ഭാഗമായി മുൻ വർഷ ങ്ങളിലെ പോലെ തന്നെ ഇത്തവണയും വിജയകരമായി നടത്തുവാൻ സാധിച്ചതിൽ കമ്പനി മാനേജ്‌മൻ്റ് സന്തോഷം രേഖപെടുത്തുന്നു.
‘ഒരു ടീം, ഒരു കുടുംബം’ എന്ന ആപ്‌തവാക്യം ഊന്നി ഉറപ്പികയുകയാണ് NBTC മാനേജ്‌മൻ്റ് ഈ ഇഫ്‌താർ സംഗമത്തിലൂടെ.
More Stories
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു
കുവൈത്ത് ഐ. സി. എഫിന് പുതിയ നേതൃത്വം
ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ യാത്രയുടെ ഭാഗമായി കുവൈറ്റിൽ ഇന്ന് നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിടും.