എൻബിടിസി ഗ്രൂപ്പിൻറ്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്ത പദ്ധതിയായ നുവൈസീബ് അതിർത്തിയുടെ നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി. ഇതിന്റെ ഭാഗമായി അൽ-അഹമ്മദി ഗവർണർ 2025 ജനുവരി 16 (വ്യാഴാഴ്ച) എൻബിടിസി കോർപ്പറേറ്റ് ഓഫീസ് സന്ദർശിക്കുകയും ചെയ്തു അനുമോദന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
രാവിലെ 11-ന് എൻബിടിസി കോർപ്പറേറ്റ് ഓഫിസിൽ വെച്ച് നടന്ന അനുമോദന യോഗത്തിൽ അൽ-അഹമ്മദി ഗവർണർ ഹിസ് എക്സലൻസി ഷെയ്ഖ് ഹമൂദ് ജാബർ അഹമ്മദ് എൻബിടിസി ഗ്രൂപ്പിനെ അഭിനന്ദിച്ചു സംസാരിച്ചു. തുടർന്ന് ചെയർമാൻ മുഹമ്മദ് നാസർ അൽ-ബദ്ദ, മാനേജിംഗ് ഡയറക്ടർ കെ.ജി.എബ്രഹാം, കുവൈത്തിലെ പ്രമുഖ കമ്മ്യൂണിറ്റി വളണ്ടിയർ യൂസഫ് അൽ ഒമ്രാൻ ബുജറാഹ് എന്നിവരും അനുമോദന യോഗത്തെ അഭിസംബോധന ചെയ്തു. പബ്ലിക് റിലേഷൻസ് മാനേജർ ലത്തീഫ നാസർ മുഹമ്മദ് അൽ-ബദ്ദ സ്വാഗത പ്രസംഗവും ആമുഖ പ്രസംഗവും നടത്തിയ ചടങ്ങിൽ, നുവൈസീബ് ബോർഡർ ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് യാക്കൂബ് അൽ-മുഹൈനി, നുവൈസീബ് ബോർഡർ അസിസ്റ്റന്റ് മാനേജർ കേണൽ അബ്ദുൾ ലത്തീഫ് യൂസഫ് അൽ-ഖറാസ് എന്നിവരും സന്നിഹിതരായിരുന്നു.
നുവൈസീബ് ബോർഡർ നവീകരണ പദ്ധതിയുടെ തുടക്കം മുതൽ പൂർത്തീകരണം വരെയുള്ള കാര്യങ്ങൾ എടുത്തുകാണിക്കുന്ന വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. തുടർന്ന് ഹിസ് എക്സലൻസി ഷെയ്ഖ് ഹമൂദ് ജാബർ അഹമ്മദ്, എൻബിടിസി ചെയർമാൻ, മാനേജിംഗ് ഡയറക്ടർ എന്നിവർ ചേർന്ന്, നുവൈസീബ് ബോർഡർ കൺട്രോൾ ഇൻഫ്രാസ്ട്രക്ചറിന്റെ നവീകരണത്തിൽ പ്രവർത്തിച്ച എൻബിടിസി ജീവനക്കാർക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
നേരത്തെ, ഗവർണറേറ്റിൻറ്റെ ജനറൽ കൗൺസിൽ യോഗത്തിൽ, നുവൈസീബ് അതിർത്തിയുടെ വിജയകരമായ നവീകരണത്തിൻറ്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഹിസ് എക്സലൻസി എൻബിടിസി ഗ്രൂപ്പിനെ അഭിനന്ദിക്കുകയും മെമൻറ്റൊ നൽകി ആദരിക്കുകയും ചെയ്തിരുന്നു. കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തോടുള്ള എൻബിടിസി ഗ്രൂപ്പിന്റെ ഉറച്ച പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും, കുവൈത്തിൻറ്റെ വികസന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ എൻബിടിസിയുടെ സമർപ്പണം, വിശ്വസ്തത, സജീവ പങ്കാളിത്തം എന്നിവയ്ക്ക് കൃതജ്ഞത അറിയിക്കുന്നതായും ഗവർണർ അറിയിച്ചു. എൻബിടിസി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് നാസർ അൽ-ബദ്ദ, മാനേജിംഗ് ഡയറക്ടർ കെ.ജി.എബ്രഹാം, വൈസ് ചെയർമാൻ ഇബ്രാഹിം മുഹമ്മദ് നാസർ അൽ-ബദ എന്നിവരുടെ ശ്രദ്ധേയമായ സംഭാവനകളെ ഹിസ് എക്സലൻസി വ്യക്തിപരമായി പ്രശംസിച്ചു. ദേശീയ പുരോഗതി കൈവരിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ ശക്തമായ പങ്കാളിത്തം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
എൻബിടിസി ഗ്രൂപ്പ് നുവൈസീബ് അതിർത്തിയുടെ നവീകരണം വിജയകരമായി പൂർത്തിയാക്കി, രാഷ്ട്രത്തോടുള്ള അവരുടെ പ്രതിബദ്ധതയും സമർപ്പണവും പ്രകടമാക്കി. ‘വൺ ടീം, വൺ ഫാമിലി’ എന്ന കമ്പനിയുടെ ആപ്തവാക്യത്തിന് ഉദാഹരണമായി നുവൈസീബ് അതിർത്തി നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം വെറും 14 ദിവസത്തിനുള്ളിൽ എൻബിടിസി ഗ്രൂപ്പ് പൂർത്തിയാക്കിയിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് ബയോമെട്രിക് രജിസ്ട്രേഷൻ സെന്ററിൻെറ സായാഹ്ന സമയ സേവനം ജനുവരി 31 വരെ മാത്രം.