March 23, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കോട്ടൺഹിൽ സ്കൂളിൽ നാഫോ ഗ്ലോബലിന്റെ ആസ്ട്രോണമി ലാബ് പ്രവർത്തനം ആരംഭിച്ചു.

ബഹിരാകാശ പര്യവേക്ഷണങ്ങളെ കുറിച്ചുള്ള ചർച്ചകൾ സുഗമമാക്കുക, സംവേദനാന്മകമായ പഠനാനുഭവങ്ങളിലൂടെ ജ്യോതി ശാസ്ത്രത്തിലും ഗ്രഹ ശാസ്ത്രത്തിലും കുട്ടികൾക്ക് താൽപ്പര്യം വളർത്തുക, എന്നീ ലക്ഷ്യവുമായി നാഫോ ഗ്ലോബലിന്റെ അസ്ട്രോണമി ലാബ് തിരുവനന്തപുരത്തെ ഗവണ്മെന്റ് ഹയർസെക്കന്ററി ഗേൾസ് സ്കൂൾ കോട്ടൺ ഹില്ലിൽ പ്രവർത്തനം ആരംഭിച്ചു.

പുരാതന ജ്യോതി ശാസ്ത്ര സാങ്കേതിക വിദ്യകൾ, രാശി ചിഹ്നങ്ങൾ എന്നിവ വിശദീകരിക്കുന്ന LED ചുമരുകൾ, ചന്ദ്രന്റെയും ചൊവ്വയുടെയും സവിശേഷതകൾ മനസിലാക്കാൻ ത്രീഡി മാതൃകകൾ കൃത്രിമ ഉപകരണങ്ങൾ, റോവറുകൾ, പി എസ് എൽ വി, ജി എസ് എൽ വി റോക്കറ്റുകൾ , ചന്ദ്രയാൻ തുടങ്ങിയവയുടെ മാതൃകകൾ, നക്ഷത്രങ്ങളെയും മറ്റു ഗ്രഹങ്ങളെയും നിരീക്ഷിക്കാൻ ടെലെസ്കോപ്പ്, സൗരയൂധം, ചന്ദ്രഗ്രഹണം, സൂര്യ ഗ്രഹണം എന്നിവയുടെ ത്രിമാന ദൃശ്യവിഷ്ക്കാരം, നിരവധി പരീക്ഷണോപകരണങ്ങൾ എന്നിവയും ലാബിൽ ഒരുക്കിയിട്ടുണ്ട്.
ശാസ്ത്ര പഠനം എളുപ്പമാക്കുന്നതിനുള്ള പ്രൊജക്ടർ, കമ്പ്യൂട്ടർ , സ്പീക്കർ സിസ്റ്റം എന്നിവയടക്കം നിരവധി പഠനോപകരണങ്ങളും ലാബിൽ സഞ്ജമാണ്

സന്നദ്ധ സംഘടനയായ നാഫോ ഗ്ലോബലിന്റെ ധനസഹായത്തോടെ
യാണ് ലാബ് ഒരുക്കിയത്.

നാഫോ കുവൈറ്റ്‌ ഉപദേശക സമിതി അധ്യക്ഷൻ വി ആർ വിജയൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഫോ ഇന്ത്യ സെക്രട്ടറി മുരളി എസ് നായർ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി
VSSC ഡയറക്ടർ Dr എസ് ഉണ്ണികൃഷ്ണൻ നായർ നിലവിളക്കു കൊളുത്തി ലാബിന്റെ ഉദ്ഘാടനം ചെയ്തു . തിരുവിതാംക്കൂർ രാജകുടുംബാങ്ങവും നാഫോ ഗ്ലോബലിന്റെ ഡോക്ടറിൻ മെന്ററും ആയ ഹിസ് ഹൈനെസ്സ് ആദിത്യ വർമ്മ തമ്പുരാൻ ലാബിന്റെ താക്കോൽ ദാനകർമ്മം സ്കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മ വി ക്ക് നൽകി നിർവഹിച്ചു. ചന്ദ്രയാൻ പദ്ധതിയുടെ പ്രധാന പങ്കാളിയായിരുന്ന VSSC യുടെ മുൻ ശാസ്ത്രജ്ഞ ജയാ ജി നായർ, IIST യിലെ പ്രൊഫസ്സർ DR ആനന്ദ നാരായണൻ, VSSC യുടെ ഡെപ്യൂട്ടി പ്രൊജക്റ്റ്‌ ഡയറക്ടർ കിരൺ മോഹൻ, പ്രൊജക്റ്റ്‌ കൺസൽട്ടന്റ് രാഹുൽ രാധാകൃഷ്ണൻ എന്നിവർ സാങ്കേതിക പ്രഭാഷണം നടത്തി.

നാഫോ കുവൈറ്റ്‌ ജനറൽ സെക്രട്ടറി നവീൻ സി പി, വൈസ് പ്രസിഡന്റ്‌ അനീഷ്‌ നായർ, ട്രഷറർ ഉണ്ണികൃഷ്ണൻ ബി കുറുപ്പ്, സാമൂഹിക ക്ഷേമ കൺവീനർ മഹേഷ്‌ ഭാസ്ക്കർ എന്നിവർ മുഖ്യാതിഥിയെയും മറ്റു വീശിഷ്ട്ടാതിഥികളെയും സദസ്സിന് പരിചയപ്പെടുത്തി.

നാഫോ ഇന്ത്യ വൈസ് പ്രസിഡന്റ്‌ പി ബാലസുന്ദരൻ നായർ, ജോയിൻറ് സെക്രട്ടറി സി കൃഷ്ണ കുമാർ, ഹെഡ്മിസ്ട്രെസ്
ജി ഗീത, എസ് അനിത, പിടിഎ പ്രസിഡന്റ് ഡോ. അരുൺ മോ ഹൻ, എസ്എംസി ചെയർമാൻ എം എസ് ബ്രിജിത്താൽ എന്നിവർ ആശംസകൾ നേർന്നു .

പ്രൊജക്റ്റ്‌ കൺവീനർ പി എസ് കൃഷ്ണകുമാർ നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് നടന്ന ലാബ് സന്ദർശനത്തിൽ VSSC ഡയറക്ടർ സ് ഉണ്ണികൃഷ്ണൻ നായരും മറ്റു പ്രമുഖ ശാസ്ത്രജ്ഞരും കുട്ടികളുമായി സംവദിച്ചു.

error: Content is protected !!