നാഫോ ഗ്ലോബൽ കുവൈറ്റ് ഉപരിപഠനാർത്ഥം കുവൈറ്റ് വിട്ടു പോകുന്ന വിദ്യാർത്ഥികളുടെ യാത്രയയപ്പും കുടുംബസംഗമവും ജനുവരി ഇരുപത്തിനാലാംതീയതി,വെള്ളിയാഴ്ച്ച വൈകുന്നേരം 05:30 മുതൽ സാൽമിയയിലെ ഇന്ത്യൻ പബ്ലിക് സ്കൂളിൽ വെച്ച് നടത്തി.
മുതിർന്ന വനിതാ അംഗങ്ങളായ ശ്രീമതി ജയലക്ഷ്മി പ്രമോദ്, ശ്രീമതി ലേഖ സുരേഷ്, ശ്രീമതി സ്‌മൃതി മാധവൻ, ശ്രീമതി സുനിത വിജയകൃഷ്ണൻ, ശ്രീമതി സജിത മധു മേനോൻ, ശ്രീമതി ജൂലി നവീൻ, ശ്രീമതി സുരേഖ മുരളി എന്നിവർ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ നാഫോ കുട്ടികളായ, നക്ഷത്ര, കരിഷ്മ കല്യാണി എന്നിവർ ചേർന്ന് പ്രാർത്ഥനാ ഗാനം ആലപിച്ചു. നാഫോ ജനറൽ സെക്രട്ടറി നവീൻ സി പി സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ പ്രസിഡന്റ് വിജയകൃഷ്ണൻ രക്ഷാധികാരി സുനിൽ പറക്കപാടത് എന്നിവർ സംസാരിച്ചു. എല്ലാ നഫോ കുടുംബാങ്ങളുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിച്ചുകൊണ്ട് പ്രസിഡന്റും ജനറൽ സെക്രട്ടറിയും നാഫോയുടെ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ആസൂത്രണം ചെയ്ത വരാനിരിക്കുന്ന പരിപാടികളുടെ സംഗ്രഹത്തെക്കുറിച്ചും സമ്മേളനത്തെ വിശദീകരിച്ചു.
ഉപരിപഠനാർത്ഥം കുവൈറ്റ് വിട്ടു പോകുന്ന വിദ്യാർത്ഥികളായ അമൃത സഞ്ജയ് നായർ, ദുർഗ സുരേഷ്, ഹാൻസുജ സുനിൽകുമാർ, ലക്ഷ്മി രമേശ്, നിവേദിത അനിൽകുമാർ, ശ്രേയ സുബിൻ നായർ കൂടാതെ ഇന്ത്യയിലേക്ക് സ്ഥലം മാറിപ്പോകുന്ന പോകുന്ന വിദ്യാർത്ഥിനി സ്നിഗ്ദ്ധാ നമ്പ്യാർ എന്നിവരെ NAFO കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ NAFO ഫലകവും പ്രശംസാ സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. ബഹുമതികളും അഭിനന്ദനങ്ങളും ലഭിച്ചതിന് ശേഷം, തങ്ങളുടെ പാഠ്യേതര കഴിവുകളും വ്യക്തിഗത കാഴ്ചപ്പാടുകളെക്കുറിച്ചും ശ്രീമതി ജിജുന ഉണ്ണിയുമായി പങ്കുവച്ചു.
ഈ ചടങ്ങിലേക്ക് ആവശ്യമായ മെഡലുകൾ നൽകുന്നതിന് നൽകിയ സാമ്പത്തിക സഹായത്തിന് NAFO ഭാരവാഹികൾ അഭ്യുദയകാംക്ഷികളായ ഡോ. ടി.എ രമേശ്, ശ്രീ നവീൻ സി.പി എന്നിവരോട് നന്ദി അറിയിച്ചു. ഡോ. ടി.എ രമേശ് അദ്ദേഹത്തിന്റെ പരേതയായ അമ്മ ലീലാ ദാസ് തടിപ്പുഴയുടെ സ്മരണയ്ക്കായും, ശ്രീ നവീൻ സി.പി അദ്ദേഹത്തിന്റെ മാതാപിതാക്കളായ പരേതനായ ശ്രീ. വി.സി കുഞ്ഞാനന്ദൻ നായരും അമ്മ പരേതയായ ശ്രീമതി. സി പി പത്മാവതിയുടെയും സ്മരണക്കായി സാമ്പത്തിക സഹായം സമർപ്പിച്ചു.
പഠനമികവിനുള്ള വിഭാഗത്തിൽ അതുല്യാ ജയദേവൻ, അവികാ നായർ, കൗഷിക് സുമൻ, രോഹിത് എസ് നായർ എന്നിവർക്ക് ഫലകവും സർട്ടിഫിക്കറ്റസും നൽകി ആദരിച്ചു പഠ്യേതര വിഭാഗത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള മാതൃകാപരമായ നേട്ടത്തിന് 2025-ലെ നാഫോ യംഗ് അച്ചീവർ അവാർഡ് രോഹിത് എസ് നായർക്കും അങ്കിത ബിപിനും സമ്മാനിച്ചു.
കെ.സി. ഗോപകുമാർ (അഡ്വൈസറി ബോർഡ്), മധു മേനോൻ (EC മെമ്പർ), ജയലക്ഷ്മി പ്രമോദ് (ചീഫ് കൊ -ഓർഡിനേറ്റർ- ലേഡീസ് വിംഗ്) എന്നിവർ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ഭാവിയിലെ വെല്ലുവിളികൾ, കടമകൾ, ഉത്തരവാദിത്തങ്ങൾ ഓർമ്മപ്പെടുത്തുന്നതിനോടൊപ്പം അവർക്കെല്ലാം ശോഭനവും സമൃദ്ധവുമായ ഭാവി ആശംസിക്കുകയും ചെയ്തു.
പ്രശസ്ത പിന്നണി ഗായകനായ കെ.എസ് ഹരിശങ്കറുടെ നേതൃത്വത്തിൽ ഏപ്രിൽ പതിനെട്ടിന് നാഫോ നടത്താൻ ഉദ്ദേശ്ശിക്കുന്ന “MUZE 2025” നെക്കുറിച്ചു പ്രോഗ്രാം കൺവീനർ രാജീവ് നായർ ഓഡിയോ
വിഷ്വലിലൂടെ അവതരിപ്പിച്ചു.
നാഫോ കുടുംബസംഗമം പ്രോഗ്രാം കമ്മിറ്റി കൺവീനർ അജയ് മോഹൻ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും അതിഥികൾക്കും നാഫോ കുടുംബാംഗങ്ങൾക്കും അവരുടെ പിന്തുണയ്ക്കും ബഹുമാന്യ സാന്നിധ്യത്തിനും ഇന്ത്യൻ പബ്ലിക് സ്കൂൾ മാനേജ്മെന്റിനും നന്ദി പറഞ്ഞു. അഭയ് നായർ അവതാരകനായ വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് വൈകിട്ട് 8 മണിക്ക് സമാപിച്ചു, തുടർന്ന് നാഫോ കുടുബാംഗളുടെ പങ്കാളിത്തത്തോടെയുള്ള കലാപരിപാടികൾ നടന്നു.
More Stories
കെ.എം.ആർ.എം സെൻട്രൽ മാനേജിംഗ് കമ്മിറ്റി 2025-ലെ പ്ലാനർ പ്രകാശനം ചെയ്തു
കുവൈറ്റിൽ യോഗ പ്രോത്സാഹിപ്പിച്ചതിന് ഷെയ്ഖ ജാബർ അൽ-സബയ്ക്ക് പത്മശ്രീ പുരസ്കാരം നല്കി ആദരിച്ച് ഇന്ത്യ
ജനപ്രിയ സംവിധായകൻ ഷാഫി അന്തരിച്ചു