നാഫൊ ഗ്ലോബൽ കുവൈറ്റിന്റെ ഇരുപതാം പൊതുയോഗം 2024 ഡിസംബർ മാസം 20-ന് ഫഹഹീലിലെ കാലിക്കറ്റ് ലൈവ് റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
അംഗങ്ങളുടെ കുടുംബസമേതമുള്ള സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു പൊതുയോഗം.
ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി ശ്രീ. അനീഷ് നായർ സന്നിഹിതരായ അംഗങ്ങളെ സ്വാഗതം സ്വാഗതം ചെയ്ത ചടങ്ങിൽ ബഹു. പ്രസിഡൻ്റ് ശ്രീ. നവീൻ ചിങ്ങോരം അധ്യക്ഷ പ്രസംഗം നടത്തി. പൊതുയോഗത്തിൽ 2023-2024 കാലയളവിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി ശ്രീ. അനീഷ് നായർ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അതോടൊപ്പം 2023 ജനുവരി – ഡിസംബർ 2024 വർഷത്തേക്കുള്ള ഓഡിറ്റഡ് ഫിനാൻസ് സ്റ്റേറ്റ്മെൻ്റും 2025 ജനുവരി മുതൽ ഡിസംബർ 2026 വരെയുള്ള നിർദിഷ്ട ബജറ്റും ബഹുമാനപ്പെട്ട ട്രഷറർ ശ്രീ. ഉണ്ണികൃഷ്ണൻ ബി.കുറുപ്പ് പൊതുയോഗം മുമ്പാകെ അവതരിപ്പിച്ചു് അംഗീകാരം നേടുകയും ചെയ്തു.
അടുത്ത രണ്ട് വർഷത്തേക്കുള്ള (2025-2026) പുതിയ നിർവാഹക സമിതിയുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബഹു. ഉപദേശക സമിതി അംഗം ശ്രീ. ഒ. എൻ. സുരേഷ് കുമാർ നിർവാഹക സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളേ കുറിച്ചും ഓരോ നിർവാഹക സമിതി അംഗങ്ങളുടേയും കടമകളും ഉത്തരവാദിത്വത്തെകുറിച്ചും സദസ്സിനെ ബോധ്യപ്പെടുത്തി.
ബഹുമാനപ്പെട്ട ഉപദേശക സമിതി അംഗം ശ്രീ. കെ.സി.ഗോപകുമാർ അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ നിർവാഹക സമിതിയുടെ 21 അംഗ പാനലിനെ പൊതുയോഗം മുമ്പാകെ അവതരിപ്പിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് (2025-2026) നാഫോ ഗ്ലോബലിനെ നയിക്കാൻ 21 അംഗ പുതിയ നിർവാഹക സമിതി അംഗങ്ങളെ പൊതുയോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. അതോടൊപ്പം 2025 ജനുവരി മുതൽ 2026 ഡിസംബർ വരെയുള്ള ലേഡീസ് വിംഗ് കോർഡിനേറ്റർസ് കമ്മിറ്റിയുടെ പുതിയ പാനലും ശ്രീ. കെ.സി.ഗോപകുമാർ അംഗീകാരത്തിനായി ജനറൽ ബോഡിയിൽ അവതരിപ്പിച്ചു.
ഉപദേശക സമിതി മേധാവി ശ്രീ. വിജയൻ നായർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിർവാഹക സമിതി അംഗങ്ങൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. തുടർന്ന് ബഹു. ഉപദേശക സമിതി മേധാവി ശ്രീ. വിജയൻ നായർ, ശ്രീ. സുധീർ ഉണ്ണി നായർ ശ്രീമതി. രമ്യ ഗിരീഷ് എന്നിവർ ആശംസകളർപ്പിക്കുകയുണ്ടായി.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന ചടങ്ങിൽ 2024 വർഷത്തിൽ നഫോ ഗ്ലോബൽ കുവൈറ്റിൽ പുതുതായി അംഗത്വമെടുത്ത നാഫോ കുടുംബാംഗങ്ങൾക്ക് മെമൻ്റോകൾ നൽകി സ്വീകരിക്കുകയും കുവൈറ്റ് വിട്ട് UAE ലേക്ക് ഔദ്യോഗികാർത്ഥം സ്ഥലം മാറി പോകുന്ന ശ്രീ. രഞ്ജിത്ത് രാമചന്ദ്രനെയും കുടുംബത്തെയും യാത്രയയപ്പു നൽകിയും ആദരിച്ചു.
നഫോ കുവൈറ്റ് അതിൻ്റെ പുതിയ സംരംഭമായ നഫോ യൂത്ത് വിങ് അഥവാ NAFO യുവ അധ്യക്ഷയായി , കുമാരി. അശ്വതി വിജയകൃഷ്ണനെ തിരഞ്ഞെടുത്തു.
നിലവിൽ കേരളത്തിൽ നടക്കുന്ന ക്ഷേമപ്രവർത്തനമായ നഫോ ഗ്ലോബൽ സ്നേഹസ്പർശത്തെക്കുറിച്ചു പ്രൊജക്റ്റ് ചെയർമാൻ ശ്രീ. വിജയകുമാർ മേനോൻ ഓഡിയോ വിഷ്വൽ പ്രദർശനത്തോടെ പൊതുയോഗത്തിനു മുന്നിൽ അവതരിപ്പിച്ചു. അതോടൊപ്പം NAFO ഗ്ലോബൽ ഇന്ത്യയുടെ പ്രവർത്തന റിപ്പോർട്ട് വിശദമായ ഓഡിയോ/വീഡിയോ അവതരണത്തിലൂടെ ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി ശ്രീ. മുരളി എസ്.നായർ സദസ്സിൽ വിശദീകരിച്ചു.
നഫോ ഗ്ലോബൽ പൊതുയോഗത്തിന്റെ കൺവീനർ ശ്രീ. ജയരാജ് എടത്തിന്റെ നന്ദിപ്രകാശനത്തോടെ ഔപചാരിക ചടങ്ങുകൾക്കു സമാപ്തിയായി.
വാർഷിക പൊതുയാഗത്തിനു ശേഷം നടന്ന പുതിയ പ്രവർത്തക സമിതിയുടെ പ്രത്യേക യോഗത്തിൽ ജനാധിപത്യ പ്രക്രിയയിലൂടെ പുതിയ നാഫോ ഭാരവാഹികളെ തിരഞ്ഞെടുത്തു:
പ്രസിഡന്റായി ശ്രീ. ആർ. വിജയകൃഷ്ണൻ, ജനറൽ സെക്രെട്ടറിയായി ശ്രീ. നവീൻ സി പി, ട്രഷററായി ശ്രീ ഉണ്ണികൃഷ്ണനെ കുറുപ്പ്, വൈസ് പ്രസിഡണ്ടായി ശ്രീ. അനീഷ് വി.നായർ, ജോയിൻ്റ് സെക്രട്ടറിമാരായി ശ്രീ. ജയരാജ് നായർ, ശ്രീ. രാജീവ് നായർ, ജോയിന്റ് ട്രഷററായി ശ്രീ സുധീർ ഉണ്ണി നായരും സ്ഥാനമേറ്റെടുത്തു.
More Stories
15 ദിവസത്തിനുള്ളിൽ 18,778 ലംഘനങ്ങൾ കണ്ടെത്തി AI ക്യാമറകൾ
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
പല്പക്ക് ഫഹാഹീൽ ഏരിയാ കമ്മിറ്റി വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു