ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) ആഭിമുഖ്യത്തിലും ഗുഡ് ഏർത്ത് സഹകരണത്തിലും മഹാകവി കെ. വി. സൈമൺ സാർ രചിച്ച മനോഹര ഗാനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം ” തേനിലും മധുരം ” ഏപ്രിൽ 11നു വൈകിട്ട് ഏഴു മണി മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു .
എന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നതും ഏത് ജീവിത സാഹചര്യത്തിലും ആശ്വാസവും പ്രത്യാശയും കണ്ടെത്തുവാൻ ഇടയാക്കുന്നതും പഴയ തലമുറയിൽ നിന്നും കൈമാറി കിട്ടിയതുമായ ഒട്ടനവധി അർത്ഥവത്തായ ക്രിസ്തീയ ഗാനങ്ങൾക്ക് വരികളും താളവും ഈണവും പകർന്നിട്ടുള്ള അനുഗ്രഹിക്കപ്പെട്ട വ്യക്തിത്വത്തിന് ഉടമയാണ് കെ.വി .സൈമൺ സാർ .
കെ.ടി.എം.സി.സി, കെ.സി.സി, മെൻസ് വോയിസ് ആൻഡ് കോറൽ സൊസൈറ്റി, യൂത്ത് കോറസ് എന്നീ ഗായക സംഘത്തോടൊപ്പം കുവൈറ്റിലെ പ്രശസ്തരായ ഗായകരും ഗാനങ്ങൾ ആലപിക്കും .
ഗാനസന്ധ്യയുടെ ഒരുക്കങ്ങൾക്കായി സജു വാഴയിൽ തോമസ്, റോയി കെ.യോഹന്നാൻ ,വിനോദ് കുര്യൻ ,ഷിബു വി. സാം , ഷിജോ തോമസ് , റെജു വെട്ടിയാർ ,ജീസ് ജോർജ് ചെറിയാൻ , തോമസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി