ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മുജ്തബ ക്രിയേഷൻസ് & ഇവന്റ്സ് ടീം, 2024ലെ ഹാലാ ഫെബ്രുവരി ആഘോഷങ്ങളോടനുബന്ധിച്ച് പുറത്തിറക്കുന്ന മ്യൂസികൽ ആൽബം “ആശൽ കുവൈറ്റ് ” ന്റെ പോസ്റ്റർ പ്രകാശനം പൂർത്തിയായി. മുജ്തബയുടെ 7ആമത്തെ നാഷണൽ ഡേ ആൽബം ഇത്തവണ പൂർണ്ണമായും അറബി ഭാഷയിൽ ആണു ചിത്രീകരിച്ചത്. പ്രമുഖ കുവൈത്തി ഗായകൻ മുബാറക്ക് അൽ റാഷിദടക്കം വിവിധ കുവൈത്തി, പ്രവാസി കലാകാരന്മാർ അണിനിരന്ന ആൽബം വ്യത്യസ്തത പുലർത്തുന്നതായ് അണിയറ പ്രവർത്തകർ പറഞ്ഞു .
മെട്രോ മെഡികൽ കെയർ സിഇഒ ഹംസ പയ്യന്നൂർ പോസ്റ്റർ പ്രകാശനം ചെയ്ത ചടങ്ങിൽ ഇബ്രാഹിംകുട്ടി (മെട്രോ എംഡി), ഡോ: ബിജി ബഷീർ (മെട്രോ മെഡിക്കൽ ഡയരക്ടർ) , ഫൈസൽ ഹംസ (മെട്രോ ജി.എം) എന്നിവർ സന്നിഹിതരായിരുന്നു.
എ.എച്ച് മുടിക്കോട് രചനയും മുജ്തബ ചെയർമാൻ ഹബീബ് മുറ്റിച്ചൂർ സംവിധാനവും നിർവ്വഹിച്ചു. ധനീഷ് മലപ്പുറം ഓർക്കസ്ട്രയും ഹലീം മമ്പാട്, ബുഹൈന ഫാത്തിമ, ശഹ്‌സാദ് മുടിക്കോട് എന്നിവർ ഗാനാലാപനവും നിർവ്വഹിച്ചു. രതീഷ് സിവി അമ്മാസ് (പ്രൊഡക്ഷൻ ഡയരക്ടർ), നിഷാന്ത് ടിഎം (ക്യാമറ അസിസ്റ്റന്റ്) , അഷറഫ് ചൂരോട്ട്, മൊയ്തു മെമി അസോസിയേറ്റ് ഡയരക്ടർമ്മാർ) രാജീവ് ദേവനന്ദനം (ആർട്ട്) , ഷബീന ദിലീപ് (ക്രിയേറ്റീവ് സപ്പോർട്ട്), യൂനുസ് റസാഖ് (ചീഫ് കോർഡിനേറ്റർ) മുബാറക്ക് കാമ്പ്രത്ത് (മീഡിയ കോർഡിനേഷൻ) എന്നിവർ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 21ആം തിയതി വൈകീട്ട് യൂറ്റൂബ് ചാനൽ വഴി ആൽബം റിലീസ് ചെയ്യും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ