ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ കുവൈറ്റിൽ എത്തുന്നു. വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ കുവൈറ്റിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക സന്ദർശനമാണിത്.
സന്ദർശന വേളയിൽ, കുവൈത്ത് മന്ത്രിമാരുമായും വിശിഷ്ട വ്യക്തികളുമായും സഹമന്ത്രി ഉന്നതതല ചർച്ചകൾ നടത്തും. വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുമായും ബിസിനസ്, ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് പ്രൊഫഷണലുകൾ എന്നിവയുൾപ്പെടെയുള്ള വിഭാഗവുമായും അദ്ദേഹം സംവദിക്കും.
കുവൈറ്റിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ, ഇന്ത്യയ്‌ക്കുള്ള പ്രധാന എണ്ണ വിതരണക്കാരാണ് കുവൈറ്റ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയർന്ന 13.8 ബില്യൺ യുഎസ് ഡോളറിലെത്തി. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു .
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു