ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കഴിഞ്ഞയാഴ്ച രാജ്യത്ത് ട്രാഫിക് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത് 53,859 വിവിധ നിയമലംഘനങ്ങൾ. ജൂലൈ എട്ടു മുതൽ 14 വരെയുള്ള കണക്കാണിതെന്ന് അൽ അൻബ പത്രം റിപ്പോർട്ടു ചെയ്തു. സുരക്ഷാപരിശോധനയിൽ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 31 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
ഗുരുതര നിയമലംഘനങ്ങൾ നടത്തിയതിന് 46 പേരെ അറസ്റ്റ് ചെയ്ത് ട്രാഫിക് വകുപ്പിന് കൈമാറി.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം