ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയീഗിന്റെ മേൽനോട്ടത്തിൽ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിയിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
കബാദ് ഏരിയയിൽ നടത്തിയ പരിശോധനയിൽ 940 ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും 100 വാഹനങ്ങൾ പിടിച്ചെടുക്കുകയും കോമ്പീറ്റന്റ് അതോറിറ്റിയുടെ സ്ഥിരം ലൈസൻസ് ഇല്ലാത്ത ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഖൈത്താൻ മേഖലയിൽ 800 നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 5 പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടായിരത്തിലധികം നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു