ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശങ്ങളും വ്യാജ വെബ്സൈറ്റുകളും പ്രചരിപ്പിക്കുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്കി .ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പ് അല്ലങ്കിൽ ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ “സഹേൽ” ആപ്പ് വഴി മാത്രമാണ് പിഴ അടക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി .
മന്ത്രാലയം അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുകയോ ട്രാഫിക് പിഴകളിൽ കിഴിവുകൾ നൽകുകയോ ചെയ്യുന്നില്ല. കുവൈറ്റ് പൗരന്മാരും പ്രവാസികളും സന്ദേശത്തിൻറെ ആധികാരികത പരിശോധിച്ചുറപ്പിക്കാനും ‘സഹേൽ” ആപ്പിലെ ‘അമാൻ’ സേവനം വഴി സംശയാസ്പദമായ സന്ദേശങ്ങൾ ഉടൻ മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യാനും അഭ്യർത്ഥിച്ചു .
More Stories
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു