ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : റസിഡൻസ് അഫയേഴ്‌സ് സെക്ടറും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും ഉൾപ്പെടെ ആഭ്യന്തര മന്ത്രാലയം നൽകുന്ന ചില ഇടപാടുകളുടെയും സേവനങ്ങളുടെയും ഫീസ് വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ മെമ്മോറാണ്ടം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് ആലിന് സമർപ്പിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
മന്ത്രാലയം നൽകുന്ന സേവനങ്ങൾക്ക് മന്ത്രാലയം ഈടാക്കുന്ന കുറഞ്ഞ തുകയുടെ പശ്ചാത്തലത്തിലാണ് മെമ്മോറാണ്ടം വരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പ്രാദേശിക അറബിക് ദിനപത്രത്തോട് പറഞ്ഞു. നിർദ്ദിഷ്ട ഫീസ് വിശദമായി പരാമർശിക്കുന്നില്ലെങ്കിലും അംഗീകാരത്തിനായി കാത്തിരിക്കുകയാണന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു