ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നാളെ രാവിലെ എമർജൻസി സൈറണുകൾ പരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.സിവിൽ ഡിഫൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് ആറ് ഗവർണറേറ്റുകളിൽ എമർജൻസി സൈറണുകൾ പരീക്ഷിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൈറണുകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനും സൈറണുകളുടെ വിവിധ സൂചനകളെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവാന്മാരാക്കുകയുമാണ് ടെസ്റ്റുകളുടെ ലക്ഷ്യമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും, താഴെ പറയുന്ന നമ്പറുകളിൽ (25379429- 25379278) ബന്ധപ്പെടാൻ സിവിൽ ഡിഫൻസ് അഭ്യർത്ഥിക്കുന്നു.
More Stories
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ സാന്തോം ഫെസ്റ്റ് 2024 ആഘോഷിച്ചു.
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം