ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പരാജയപ്പെടുത്തി.
കടൽവഴി 140 കിലോ ഹാഷിഷും 50,000 ക്യാപ്റ്റഗൺ ഗുളികകളും കടത്താൻ ശ്രമിച്ച 8 പേരടങ്ങുന്ന സംഘത്തെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
സംഘത്തിൽ ഒരു സ്വദേശിയെയും ഒരു ഏഷ്യൻ രാജ്യത്തിലെ അഞ്ച് പൗരന്മാരെയും രണ്ട് അനധികൃത താമസക്കാരെയും മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കടൽ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്ന ദമ്പതികൾ നടത്തിയ ശ്രമത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ആദ്യം സൂചന ലഭിച്ചു . 24 മണിക്കൂറും ഇവരെ നിരീക്ഷിച്ച ശേഷം വാറണ്ട് പുറപ്പെടുവിക്കുകയും 120 കിലോ ഹാഷിഷും 50,000 ക്യാപ്റ്റഗൺ ഗുളികകളും നിറച്ച അഞ്ച് ബാഗുകൾ കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ചതിന് അവരെ പിടികൂടുകയും ചെയ്തു.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി