എല്ലാ അറബിക് സ്കൂളുകളും രണ്ടാം സെമസ്റ്റർ ഫെബ്രുവരി 2 ഞായറാഴ്ച ആരംഭിക്കുന്നതിനാൽ, റോഡിലെ തിരക്ക് നിയന്ത്രിച്ച് ഗതാഗതം സുഗമമാക്കുന്നതിന് തയ്യാറെടുത്ത് ആഭ്യന്തര മന്ത്രാലയം . സ്‌കൂളുകൾ, ഹൈവേകൾ, ഇൻ്റർസെക്‌ഷനുകൾ, ട്രാഫിക് സിഗ്‌നലുകൾ എന്നിവിടങ്ങളിൽ ഗതാഗത മേൽനോട്ടം വഹിക്കാൻ ട്രാഫിക്, റെസ്‌ക്യൂ, പൊതു സുരക്ഷ എന്നിവയിൽ നിന്ന് സുരക്ഷഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം വിന്യസിക്കും.
രാവിലെ 6:30 മുതൽ 8:30 വരെയും 12:30 മുതൽ 2:30 വരെയും പട്രോളിംഗ് സംഘം റോഡുകൾ നിരീക്ഷിക്കും. ഏതെങ്കിലും തിരക്ക് അല്ലെങ്കിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിൻറെ ഹെലികോപ്റ്ററും പുതുതലമുറ നിരീക്ഷണ ക്യാമറകളും ഉപയോഗിക്കും.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു