ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മരുന്നുകളുടെ വിതരണം സൂക്ഷ്മമാക്കുവാൻ ആരോഗ്യമന്ത്രാലയം നടപടിയെടുക്കുന്നു. വിതരണം ചെയ്തവർക്ക് തന്നെയാണ് മരുന്നുകൾ ലഭ്യമാകുന്നതെന്ന് സ്ഥിരീകരിക്കുവാൻ ആണ് ആരോഗ്യമന്ത്രാലയം നടപടി കൈക്കൊള്ളുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഒരു വ്യക്തിയുടെ സിവിൽ ഐഡി നമ്പറിൽ ഏതൊക്കെ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്ന് അറിയാൻ കഴിയുന്ന ഒരു സംവിധാനം ആരോഗ്യ മന്ത്രാലയം ഉടൻ തന്നെ ലഭ്യമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ആശുപത്രി ഫാർമസികളിൽ കാലാകാലങ്ങളിൽ പെട്ടെന്നുള്ള കണക്കെടുപ്പ് നടത്തുക, വിതരണം ചെയ്ത ചില കുറിപ്പടികൾ അവലോകനം ചെയ്യുക, കൂടുതൽ സൂക്ഷ്മപരിശോധനയ്ക്കായി നടപടി കൈക്കൊള്ളുക, അനധികൃത കുറിപ്പടികൾ വിതരണം ചെയ്യാതിരിക്കുക എന്നീ കാര്യങ്ങൾ നിരീക്ഷിക്കുവാൻ നടപടികൾ സ്വീകരിക്കും.
ഫാർമസ്യൂട്ടിക്കൽ മേഖലയിലെ കംപ്യൂട്ടർവൽക്കരണ സംവിധാനങ്ങളും ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും തമ്മിലുള്ള ഇലക്ട്രോണിക് സംവിധാനവും പ്രവർത്തനക്ഷമത ഉറപ്പുവരുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അതോടൊപ്പം,അർഹതയില്ലാത്തവർക്ക് മരുന്ന് വിതരണം ചെയ്യുന്ന ഏതെങ്കിലും വ്യക്തിയെ പിടികൂടിയാൽ, അയാൾക്കെതിരെ നേരിട്ട് നിയമ നടപടികൾ സ്വീകരിക്കും” എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
More Stories
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു