കുവൈറ്റ് സിറ്റി : കുവൈറ്റിലെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകൾക്കും നാളെ (ചൊവ്വാഴ്ച) ഭാഗിക സൂര്യ ഗ്രഹണം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഗ്രഹണത്തിന് രണ്ട് മണിക്കൂർ മുമ്പ് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കുവൈറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച ശാസ്ത്രീയ മുന്നറിയിപ്പുകൾ ഗൗരവമായി പരിഗണിക്കണമെന്ന് പാർലമന്റ് അംഗം മുഹന്നദ് അൽ സായർ സർക്കാരിനോട് ആവശ്യപ്പെട്ടു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്