വാഹന ഹോണുകളുടെ ദുരുപയോഗം സംബന്ധിച്ച് നിലവിലെ ട്രാഫിക് നിയമങ്ങൾ പ്രകാരം ട്രാഫിക് നിയമ ലംഘനമായി പ്രഖ്യാപിച്ച് പൊതു ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകിയാതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു . തെറ്റായ രീതിയിൽ ഹോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് 25 ദിനാർ പിഴ ചുമത്തും. നിയമലംഘനം ട്രാഫിക് കോടതിയിലേക്ക് കൊണ്ടുപോകുന്ന കേസുകളിൽ പിഴ കൂടാതെ തടവ് ശിക്ഷ വരെ ലഭിച്ചേക്കാം ,
ആസന്നമായ അപകടങ്ങൾ, പ്രത്യേകിച്ച് അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് ഉപകരണം എന്ന നിലയിലാണ് ഹോൺ ഉദ്ദേശിച്ചതെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി. വ്യക്തികളെ വിളിക്കുന്നതിനോ മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതുപോലുള്ള അനുചിതമായ ഉപയോഗം നിരോധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം എടുത്തുകാട്ടി.
ചില ഡ്രൈവർമാർ ജനവാസ കേന്ദ്രങ്ങളിൽ ഹോൺ ദുരുപയോഗം ചെയ്യുന്നത് പ്രായമായവരും രോഗികളും ഉൾപ്പെടെയുള്ള താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വകുപ്പിൻ്റെ നിരീക്ഷണമുണ്ട്. ഇത്തരം കുറ്റം ചെയ്യുന്നത് ട്രാഫിക് നിയമലംഘന പോയിൻ്റുകൾ ലഭിക്കുന്നതിനും കാരണമാകും .
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 328 പേരുടെ വിലാസം കൂടി നീക്കം ചെയ്തു .
ഷെയ്ഖ് ജാബർ അൽ-അഹമ്മദ് പാലത്തിൽ നടന്ന സുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
മുസ്തഫ ഹംസ, സിവി പോൾ, സുനിൽ പറക്കടത്തു എന്നിവർക്ക് കെ.എം.ആർ.എം – പേൾ ജൂബിലി – ബിസിനസ് എക്സെല്ലെൻസ് അവാർഡ്.