Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂസ് ബ്യൂറോ, കുവൈറ്റ്
അബ്ബാസിയ : അബ്ബാസിൽ നിന്നും വൈകിട്ട് കാണാതായ പെൺകുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. അബ്ബാസിയ മലയാളികൾ ഒന്നിച്ചു നടത്തിയ തിരച്ചിലിൽ രാത്രി 11:30 മണിയോടുകൂടി ബിഗ് ബസാറിന് സമീപത്തു നിന്നും കുട്ടിയെ കണ്ടെത്തിയത്.
വൈകിട്ട് 6: 30നാണ് കുട്ടിയെ കാണാതാവുന്നത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ അബ്ബാസിയിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കുട്ടിയുടെ പേരും കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രവും സഹിതവുമുള്ള അടയാളങ്ങൾ ഉൾപ്പെടുത്തി സന്ദേശം നൽകി. തുടർന്നാണ് നൂറുകണക്കിന് അബ്ബാസിയ മലയാളികൾ ഒന്നിച്ചു കുട്ടിയെ കണ്ടെത്താനായി തിരച്ചിൽ ആരംഭിക്കുന്നത്.
വിവിധ ബിൽഡിങ്ങുകളുടെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു കുട്ടി കടന്നുപോയ ദിശ മനസ്സിലാക്കിയത്. തുടർന്ന്, ജർമ്മനി ക്ലിനിക്കിന് സമീപമുള്ള റോഡിൽ കൂടി കുട്ടി നടന്നു പോയതായി മനസ്സിലാക്കുകയും ആ മേഖല കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജ്ജിതമാക്കുകയും ആയിരുന്നു.
ഇതിനിടയിലും, കുട്ടിയെ കണ്ടെത്തിയതായി വ്യാജ സന്ദേശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവഹിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്തുവാൻ മുന്നിട്ടിറങ്ങിയവർ തന്നെ അത് നിഷേധിച്ച് മറുപടി നൽകി.
അവസാനം അല്പസമയം മുമ്പാണ് കുട്ടിയെ കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിച്ചത്.
(പിൻകുറിപ്പ് : കുട്ടിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ച് ചിത്രവും പേരും ഞങ്ങൾ വാർത്തയിൽ ഉൾപ്പെടുത്തിയില്ല. )
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്