ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: മിഷ്‌റഫ് ഫെയർഗ്രൗണ്ടിലെ കുവൈറ്റ് വാക്‌സിനേഷൻ സെന്ററിൽ മുൻകൂർ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ ആയിരക്കണക്കിന് പ്രവാസികൾ എത്തിയത് ക്യൂവിൽ ഉണ്ടായിരുന്ന സന്ദർശകരുമായി തിക്കിലും തിരക്കിലും കലാശിച്ചു. മുൻകൂർ കൂടിക്കാഴ്‌ചയില്ലാതെ വാക്‌സിനേഷനുകൾ നൽകുന്നുണ്ടെന്ന് തെറ്റായ വിവരം പ്രചരിപ്പിച്ചതിനാൽ ധാരാളം പ്രവാസികൾ വാക്‌സിനേഷൻ സെന്ററിൽ എത്തിയിരുന്നു.
വാക്‌സിനേഷൻ സെന്റർ ഹാളുകൾക്ക് പുറത്തുള്ള തിരക്ക് സുരക്ഷാ അധികൃതർ ഉടൻ നീയെന്താണ് ഏറ്റെടുത്തു. ഉടൻ തന്നെ സ്ഥിതി സാധാരണ നിലയിലാക്കി. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . മുൻകൂർ അപ്പോയിന്റ്മെന്റ് ലഭിക്കാതെ വാക്സിൻ സ്വീകരിക്കാൻ വരേണ്ടത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്