ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മുബാറക് അൽ-കബീർ ഹോസ്പിറ്റലിലെ വനിതാ ഡോക്ടറെ അപമാനിച്ചതിന് സ്വദേശി പൗരന് കോടതി 2,000 ദിനാർ പിഴ ചുമത്തിയതായി അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മുബാറക് അൽ-കബീർ ഹോസ്പിറ്റലിൽ എമർജൻസി ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ കഴുത്തിൽ ധരിച്ചിരുന്ന സ്റ്റെതസ്കോപ്പ് പിടിച്ച് അപമാനിച്ചതിന് പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ പൗരനെ കുറ്റം ചുമത്തിയിരുന്നു .
കുവൈത്ത് മെഡിക്കൽ സൊസൈറ്റിയുടെ പ്രതിനിധിയായ അറ്റോർണി ഇലാഫ് അൽ-സലേഹ്, സാക്ഷികളുടെ മൊഴികൾക്ക് പുറമേ, സംഭവത്തിൻ്റെ നിരീക്ഷണ ക്യാമറ റെക്കോർഡിംഗും സമർപ്പിച്ചിരുന്നു.
More Stories
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍