ആറ് ഗവർണറേറ്റുകളിമുള്ള ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികൾ ഒരാഴ്ചയോളം നീണ്ടുനിൽക്കും.
അറ്റകുറ്റപ്പണികൾ കാരണം പ്രത്യേക പ്രദേശങ്ങളിലും അറ്റകുറ്റപ്പണി ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന നിശ്ചിത സമയങ്ങളിലും വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കിട്ട പ്രസ്താവനയിൽ വിശദീകരിച്ചു. ജോലിയുടെ പുരോഗതിയെ ആശ്രയിച്ച് അറ്റകുറ്റപ്പണി കാലയളവിന്റെ ദൈർഘ്യം ക്രമീകരിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി .
.
രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയുള്ള തിരക്കേറിയ സമയങ്ങളിൽ, പൗരന്മാരോടും താമസക്കാരോടും വൈദ്യുതി ഉപഭോഗം കുറക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
More Stories
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.