ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മന്ത്രാലയത്തിന്റെ പ്രതിനിധികളായി വേഷമിട്ട് ഓൺലൈൻ ആയി ഉപഭോക്താക്കളെ കബളിപ്പിക്കാനും ശ്രമിക്കുന്ന സംശയാസ്പദമായ സ്ഥാപനങ്ങൾക്കെതിരെ കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വെബിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തട്ടിപ്പുകാർ കാരണം പൗരന്മാർക്കും താമസക്കാർക്കുമെതിരായ വഞ്ചനകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് നിയമപരമായ മാർഗങ്ങളിലൂടെ വഞ്ചകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വ്യാജ സൈറ്റുകളും അക്കൗണ്ടുകളും തടയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ സൂചിപ്പിച്ചു.
പൗരന്മാരും താമസക്കാരും വ്യാജ അക്കൗണ്ടുകളുമായി ഇടപഴകരുതെന്നും വൺ ടൈം പാസ്‌വേഡ് (OTP) അല്ലെങ്കിൽ ബാങ്ക് ഡാറ്റ ആവശ്യപ്പെടുന്ന നിഗൂഢ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും മന്ത്രാലയം ഊണിപ്പറഞ്ഞു .
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ