കുവൈത്ത് സിറ്റി: പെരുന്നാളിനോടനുബന്ധിച്ച് ഒമ്പതു ദിവസത്തെ അവധി കുവൈത്തിൽ വെള്ളിയാഴ്ച ആരംഭിക്കും. ജൂലൈ 10 ഞായറാഴ്ച്ച മുതൽ ജൂലൈ 14 വ്യാഴാഴ്ച്ച വരെയാണ് ഔദ്യോഗിക അവധി. അതിന്റെ മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധികൂടി കിട്ടുമ്പോഴാണ് ഒമ്പതു ദിവസം അവധി ലഭിക്കുന്നത്. അവധി ഉപയോഗപ്പെടുത്തി നിരവധി പ്രവാസികളാണ് നാട്ടിലേക്ക് പോവുന്നത് . വിമാനത്താവളത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത് അതിനാൽ ടിക്കറ്റ് നിരക്കും ഉയർന്ന നിലയിലാണ്.
ജൂലൈ ഏഴ് വ്യാഴാഴ്ച അടക്കുന്ന മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ജൂലൈ 17 ഞായറാഴ്ചയാണ് തുറന്നുപ്രവർത്തിക്കുക.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്