ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ മന്ത്രി വി മുരളീധരൻ കുവൈറ്റിലെത്തി
വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രിയായ അദ്ദേഹം രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തി. ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈകയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ബുധനാഴ്ച രാവിലെ കുവൈറ്റ് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു .
ബുധനാഴ്ച വൈകുന്നേരം, മന്ത്രി ഇന്ത്യൻ ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് പ്രൊഫഷണലുകൾ എന്നിവയുൾപ്പെടെയുള്ള സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും . കുവൈറ്റ് മന്ത്രിമാരുമായും വിശിഷ്ടാതിഥികളുമായും മന്ത്രി ഉന്നതതല ചർച്ച നടത്തും.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ