ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യമേഖലയിൽ പ്രമുഖരായ മെട്രൊമെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി. സി. ഡബ്ള്യു. എഫ്.) ,കുവൈത്തിലെ പൊന്നാനിക്കാരായ പ്രവാസികൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ
ക്യാമ്പ് സംഘടിപ്പിച്ചു .കുവൈത്തിലെ അതാത് മേഖലയിലെ താമസക്കാർക്ക് മെട്രോ മെഡിക്കൽ കെയർ – ഫർവാനിയ, സൂപ്പർ മെട്രോ സ്പെഷ്യലൈസ്‌ഡ് മെഡിക്കൽ സെന്റർ – സാൽമിയ,
സൂപ്പർ മെട്രോ സ്പെഷ്യലൈസ്‌ഡ് മെഡിക്കൽ സെന്റർ – ഫഹാഹീൽ, മെട്രോ മെഡിക്കൽ കെയർ – ജലീബ് എന്നീ ക്ലിനിക്കുകളിൽ സൗകര്യമൊരുക്കി. ബ്ലഡ് ഷുഗർ പരിശോധന, ബ്ലഡ് പ്രഷർ പരിശോധന, കൊളസ്‌ട്രോൾ പരിശോധന, ആ സമയങ്ങളിൽ ലഭ്യമായ എല്ലാ
ഡോക്ടര്മാരുമായുള്ള പരിശോധന എന്നിവ തികച്ചും സൗജന്യമായിരുന്നു . ഇ സി ജി 2 ദീനാർ, മറ്റു അധിക സേവനങ്ങൾക്ക് 20 ശതമാനം കിഴിവ് ,മരുന്നുകൾക്ക് 5 ശതമാനം കിഴിവ് എന്നീ ആനുകൂല്യങ്ങളും അന്നേ ദിവസം ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്
ലഭ്യമാക്കിയിരുന്നു. ക്യാമ്പ് പ്രസിഡന്റ് അശ്റഫ് ഉദ്ഘാടനം ചെയ്തു.കൺവീനർ ടി.ടി. നാസർ അധ്യക്ഷത വഹിച്ചു.പി.സി.ഡബ്ല്യു.എഫ് ജി.സി.സി കോഓഡിനേറ്റർ ഡോ. അബ്ദുൽറഹമാൻ കുട്ടി,എം.കെ. സുമേഷ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി പി.അശ്റഫ്
സ്വാഗതവും, കെ. അശ്റഫ് നന്ദിയും പറഞ്ഞു.ഇർഷാദ് ഉമർ, മുഹമ്മദ് മുബാറക്, കെ.വി. യുസഫ്,ജറീഷ്, കെ. നാസർ, ആബിദ്, ഹാഷിം, മുഹമ്മദ് സമീർ, ആർ.വി. സി സിദ്ധീഖ്, റഫീഖ്, യു. അബ്ദുൽ ഹമീദ്,, അജിലേഷ് എന്നിവർ നേതൃത്വം നൽകി. പി. സി. ഡബ്ള്യു. എഫ്
അസോസിയേഷന്റെ എല്ലാ അംഗങ്ങൾക്കും മെട്രോമെഡിക്കൽ ഗ്രൂപ്പിന്റെ ഫാമിലി ക്ലബ് ഹെൽത്ത് പ്രിവിലേജ് കാർഡ് ലഭ്യമാക്കുമെന്നും ,മെട്രോയുടെ എല്ലാ സെൻറ്ററുകളിലും ഈ ഹെൽത്ത്കാർഡുപയോഗിച്ച് പ്രത്യേക കിഴിവുകൾ ലഭിക്കുമെന്നും മെട്രോ മാനേജ്മന്റ്
അറിയിച്ചു.പ്രവാസജീവിതത്തിൽ കുവൈറ്റിലെ അശരണരായ ജനങ്ങൾക്ക് ഉപകാരപ്രദമായരീതിയിൽ തങ്ങളുടെ സേവനങ്ങൾ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അന്താരാഷ്ട്രതലത്തിൽ മെട്രോയുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഭാഗമായി ഇപ്പോൾ
ഷാർജയിലും തങ്ങളുടെ പുതിയ ശാഖാ തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്