February 24, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

‘മെട്രോ മെഡിക്കൽ ജലീബ് ‘ ഉദ്ഘാടനം ഇന്ന്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ സ്വകാര്യ ആരോഗ്യരംഗത്തെ പ്രമുഖരായ  മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ  6  ആമത് ബ്രാഞ്ച് ഫെബ്രുവരി  23 ന് ജലീബിൽ   വൈകുന്നേരം 3 മണിക്ക് തുറന്നു പ്രവർത്തനം ആരംഭിക്കുമെന്നു വാർത്താ സമ്മേളനത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ അറിയിച്ചു.

നിരവധി രാജ്യങ്ങളുടെ കുവൈറ്റിലെ സ്ഥാനപതിമാർ, എംബസി ഉദ്യോഗസ്ഥർ, മന്ത്രിമാർ, കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ ,അമേരിക്കൻ ബിസിനസ്  കൗൺസിൽ  അംഗങ്ങൾ ,ഇന്ത്യൻ ബിസിനസ് കൗൺസിൽ  അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മെട്രോയുടെ 7 ആമത്തെ  ഫാർമസിയായ ജലീബ് മെട്രോ ഫാർമസി  ഉദ്ഘാടനവും അന്നേ ദിവസം തന്നെ ഉണ്ടാവുമെന്നും അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ചു 3 മാസത്തെ വിവിധ ഓഫറുകൾ മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ പ്രഖ്യാപിച്ചു. ഉദ്ഘാടന ദിവസം മുതൽ 3 മാസത്തേക്ക് സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഫീസ് വെറും 2 ദിനാറിനും 16 ഓളം ടെസ്റ്റുകൾ ഉൾപ്പെടുന്ന ഫുൾ ബോഡി ചെക്കപ്പ് 12 ദിനാറിനും എല്ലാ ചികിത്സാസേവനസൗകര്യങ്ങൾക്കും 50% വരേയ്ക്കും ഡിസ്‌കൗണ്ടും നൽകുമെന്ന് പ്രഖ്യാപിച്ച മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ , പുതിയ ബ്രാഞ്ചിൽ   ഇൻറ്റേർണൽ മെഡിസിൻ,പീഡിയാട്രിക്സ് ,ഒബി  & ഗൈനക്കോളജി, ഡർമറ്റോളജി , കോസ്‌മോറ്റോളജി ആൻഡ് ലെസർ  , ഓർത്തോപീഡിക്സ്, സ്പെഷ്യലൈസ്ഡ് ഡെന്റൽ, ,റേഡിയോളജി, ജനറൽ മെഡിസിൻ, ലാബ്, ഫാർമസി തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളുടെ സേവനങ്ങളും ഉണ്ടായിരിക്കുമെന്ന് അറിയിച്ചു.

മെട്രോ എക്സ്പ്രസ്സ്‌ ബ്രാഞ്ചുകളിൽ നിന്നും മറ്റു സ്പെഷ്യലിസ്റ്റ്‌ ബ്രാഞ്ചുകളിലേക്ക് റെഫർ ചെയ്യപ്പെടുന്ന ആളുകൾക്ക് വാഹനസൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
അധികം താമസിയാതെ തന്നെ മഹ്‌ബൂല ,ജഹ്‌റ, കുവൈറ്റ്‌ സിറ്റി എന്നിവിടങ്ങളിലും മെട്രോയുടെ ചികിത്സാസേവനങ്ങൾ ലഭ്യമാക്കുമെന്നും സൂപ്പർ മെട്രോ സാല്മിയയിൽ  മാമ്മോഗ്രാഫി, മെട്രോ ഫഹാഹീലിൽ എം ആർ ഐ തുടങ്ങിയ സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ, മാനേജിങ് പാർട്നെർസ് ആയ ഇബ്രാഹിം കുട്ടി, ഡോ.ബിജി ബഷീർ,ഡോ. രാജേഷ് ചൗദരി ,ജനറൽ മാനേജർ ഫൈസൽ ഹംസ ,ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!