2025 പുതുവർഷത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സ്പെഷ്യൽ ഓഫറുകളും വിപുലീകരിച്ച സേവനങ്ങളുമായി പത്താം വാർഷികം ആഘോഷിക്കാൻ തയ്യാറായി മെട്രോ മെഡിക്കൽ ഗ്രൂപ്പ് . കുവൈറ്റിലെ അതിവേഗം വളരുന്ന ആരോഗ്യ സംരക്ഷണ ദാതാക്കളിൽ ഒന്നാമതായ സ്ഥാനമാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പിനുള്ളത് .
പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങൾക്ക് മെട്രോ മെഡിക്കൽ ഗ്രൂപ്പിൻറെ എല്ലാ ബ്രാഞ്ചുകളിലും ഫാർമസികളിലും പ്രത്യേക ഓഫറുകൾ ലഭ്യമായിരിക്കും .
- ഡോക്ടർ കൺസൾട്ടേഷനുകൾ ഉൾപ്പെടെ എല്ലാ ബില്ലിംഗിനും 30% ക്യാഷ്ബാക്ക്
- ഫാർമസികളിൽ എല്ലാ ബില്ലിംഗിനും 15% ക്യാഷ്ബാക്ക്
ഈ ഓഫറുകൾ 2025-ൽ ഉടനീളം ലഭ്യമാകും. കൂടാതെ, നിങ്ങളുടെ ആവശ്യങ്ങൾക്കായി പരിഷ്കരിച്ച 10 പ്രത്യേക ലാബ് പാക്കേജുകൾ ഉൾക്കൊള്ളുന്ന, വെറും 1 KD മുതൽ 10 KD വരെയുള്ള സമഗ്രമായ ഹെൽത്ത് ലാബ് പാക്കേജുകൾ മെട്രോയിൽ ലഭ്യമാണ് .( ഈ പ്രത്യേക പാക്കേജുകൾ പത്താം വാർഷികത്തിൽ 30% ക്യാഷ്ബാക്ക് കിഴിവിൽ ഉൾപ്പെടുത്തിയിട്ടില്ല ).
ഒരു ദശാബ്ദത്തിലേറെയായി, സൗജന്യ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിലും , മാനുഷിക സഹായങ്ങൾ നൽകുന്നതിലും , സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലും മെട്രോ മെഡിക്കൽ ഗ്രൂപ്പ് പ്രധാന പങ്കു വഹിക്കുന്നു .
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു