ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആതുരശുശ്രൂഷാരംഗത്തെ പ്രമുഖ ശൃംഖലയായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ആറാമത് ശാഖ ജലീബ് അൽ ഷുയോഖിൽ പ്രവരത്തനമാരംഭിക്കുന്നു. ജലീബിലെ ഖാലിദ് അൽ അഷാബ് സ്ട്രീറ്റിലെ അൽ ജവഹര മാൾ കോംപ്ലക്സിൽ ആയിരിക്കും ‘മെട്രോ മെഡിക്കൽ കെയർ ജലീബ് ‘ ഇരുപത്തിമൂന്നാം തീയതി വെള്ളിയാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്നത്. കുവൈറ്റിലെ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും ചടങ്ങിൽ സന്നിഹിതരായിരിക്കുമെന്ന് മാനേജ്മെൻറ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നുമാസം നീണ്ടുനിൽക്കുന്ന നിരവധി ഓഫറുകൾ മെട്രോ മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഫീസ് രണ്ട് ദിനാർ മാത്രമായിരിക്കും. ബോഡി ചെക്കപ്പിന് 12 ദിനാറും ലാബ് ഉൾപ്പെടെയുള്ള മറ്റു സർവിസുകൾക്ക് 50 ശതമാനം വരെയും ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയതായും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ അറിയിച്ചു.
ഇന്റേണൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, ഡെർമറ്റോളജി, ഡെന്റൽ, ഈ എൻ ടി, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളും ലാബ്, എക്സ്റേ, അൾട്രാസൗണ്ട്, എന്നീ സൗകര്യങ്ങളും ലഭ്യമാണ്.
കൂടാതെ അന്നേദിവസം മെട്രോ ഫാർമസി ജലീബിൻ്റെ പ്രവർത്തനവും ആരംഭിക്കും. ‘ ജ്‌ലീബ് മെട്രോ ഡേ ‘ എന്ന പേരിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും നിരവധി രാജ്യങ്ങളുടെയും തനത് ശൈലിയിൽ കലാപ്രകടനങ്ങളും ഉണ്ടാകും.
ആതുര സേവനത്തിന് ‘ മാനുഷിക മുഖം കുവൈറ്റിലെ വിവിധ പ്രദേശങ്ങളിലുള്ള സ്ഥാപനങ്ങൾ വഴി നൽകി വിദഗ്ധരായ ഡോക്ടർമാരും നേഴ്സുമാരും ടെക്നീഷ്യന്മാരും ഉള്ള പ്രവർത്തനങ്ങൾ വഴി ഗുണമേന്മയുള്ള സേവനങ്ങൾ രോഗികൾക്ക് വരികയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഉടൻ തന്നെ മെട്രോ ഗ്രൂപ്പിന്റെ സേവനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നും അധികൃതർ പറഞ്ഞു.
മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സി.ഇ.ഒ യുമായ മുസ്തഫ ഹംസ , മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം കുട്ടി , മെട്രോ മെഡിക്കൽ ഡയറക്ടർ ഡോ: ബിജി ബഷീർ, ജനറൽ മാനേജർ ഫൈസൽ ഹംസ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ