February 22, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ്‌ കാർഡ് കൈമാറി

കുവൈറ്റിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ,പ്രശസ്തരായ അൽ-സായർ ഫ്രാൻഞ്ചൈസിംഗ് (എ എസ് എഫ് ,ഫൈവ് ഗയ്‌സ്,കരീബു കോഫി) സ്റ്റാഫുകൾക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ്‌ കാർഡിലൂടെ ലഭ്യമാണ് . മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് – ബഷീർ ബാത്ത,അൽ-സായർ ഫ്രാൻഞ്ചൈസിംഗ് എച്ച് ആർ ജനറലിസ്റ്റ് അമർ അബ്ദള്ളക്ക് പ്രിവിലേജ് കാർഡ് കൈമാറി.


ഡിജിറ്റൽ എക്സ്-റേകൾ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ അൽ-സായർ ഫ്രാൻഞ്ചൈസിംഗ്(എ എസ് എഫ് ,ഫൈവ് ഗയ്‌സ്,കരീബു കോഫി) സ്റ്റാഫുകൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. കൂടാതെ ഡേ കെയർ സർജറി,യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്‌സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളിലുടനീളമുള്ള ചികിത്സകളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഡെൻ്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ അംഗങ്ങൾക്ക് പ്രയോജനപെടുത്താം. ഫ്രെയിമുകൾക്കും ലെൻസുകൾക്കുമായി ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയുടെ അധിക സൗകര്യവും കാർഡിൽ ഉൾപ്പെടുന്നു. ഇത്തരം സേവനങ്ങൾക്ക് പരസ്പരം കൈകോർക്കൽ ഇരു കൂട്ടരുടെയും സാമൂഹിക പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.

error: Content is protected !!