കുവൈറ്റ് സിറ്റി : വിപുലമായ നൂതന സാങ്കേതിക വിദ്യകളോട് കൂടി മെഡെക്സ് മെഡിക്കൽ കെയർ ഫഹാഹീൽ സെന്റർ നവംബർ 10 വ്യഴാഴ്ച്ച വൈകീട്ട് 4 മണിക്ക് ഹിസ് ഹൈനെസ്സ് ഫൈസൽ അൽഅഹ്‌മൂദ് അൽമാലിഖ് അൽ സബ ഉദ്ഘാടനം നിർവഹിക്കുമെന്ന് മെഡെക്സ് ചെയർമാൻ ശ്രീ .മുഹമ്മദലി വി .പി പത്ര സമ്മേളനത്തിൽ അറിയിച്ചു .മെഡെക്സ് മെഡിക്കൽ കെയർ ഡയറക്ടർ അബു ജാസിം ,ഗ്രൂപ്പ് ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ് ,ഓപ്പറേഷൻസ് ജനറൽ മാനേജർ അനീഷ് മോഹൻ ,അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ ജുനൈസ് കോയ്മ, പി.ർ .ഒ മുബാറക് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു .കുവൈറ്റിലെ ദൃശ്യ മാധ്യമ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു .
ഗ്രാൻഡ് ഓപ്പണിങ്ങിനോട് അനുബന്ധിച്ഛ് 9 KD – യ്ക്ക് നാൽപ്പതിൽപരം ടെസ്റ്റുകൾ അടങ്ങുന്ന ഒരു സമ്പൂർണ ഹെൽത്ത് പാക്കേജും അവതരിപ്പിച്ചിട്ടുണ്ട് .ഒരു മാസമാവും പാക്കേജിന്റെ കാലവധി .
മെഡെക്സ് മെഡിക്കൽ കെയർ രണ്ടാമത് ശാഖ അബു ഹലീഫയിൽ ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ പ്രസ്താവനയിൽ അറിയിച്ചു .കുവൈറ്റിലും ഗൾഫ് മേഖലകളിലുമായി കൂടുതൽ ശാഖകൾ പ്രവർത്തനം തുടങ്ങാൻ പദ്ധതികൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്