കുവൈറ്റ് സിറ്റി :ആരോഗ്യരംഗത്തെ നൂതന സാങ്കേതിക വിദ്യകളുമായി മെഡക്സ് മെഡിക്കല്‍ കെയർ ഫഹാഹീലിൽ പ്രവർത്തനമാരംഭിച്ചു . ഇന്നലെ നവംബർ 10 വ്യഴാഴ്ച്ച വൈകീട്ട് നാല് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ മെഡെക്സ് മെഡിക്കൽ കെയർ മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ ശൈഖ് ഹമൂദ് അൽ ഫൈസൽ അൽ ഹമൂദ് അൽ മാലിക് അസ്സബാഹ് ഉദ്ഘാടനം ചെയ്തു .മെഡെക്സ് ചെയർമാൻ ശ്രീ .മുഹമ്മദലി വി .പി ,ഡയറക്ടർ അബു ജാസിം ,ഗ്രൂപ്പ് ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ് ,ഓപ്പറേഷൻസ് ജനറൽ മാനേജർ അനീഷ് മോഹൻ ,അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ ജുനൈസ് കോയ്മ, പി.ർ .ഒ മുബാറക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
ഉദ്ഘാടന ചടങ്ങുകളോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറി . കുവൈറ്റി ഗായകൻമുബാറക് അൽ റാഷിദിന്റെ ഗാനാലാപനവും സൂഫി നിർത്തവും ചെണ്ടമേളവും ചടങ്ങിന് മിഴിവേകി.
മിതമായ നിരക്കില്‍ മികച്ച ചികിത്സയാണ് മെഡക്സിന്‍റെ വാഗ്ദാനം. മെഡിക്കല്‍ സെന്‍ററില്‍ വിവിധ വിഭാഗങ്ങള്‍ക്കു പുറമേ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ലാബ് സൗകര്യങ്ങളുമുണ്ട്.ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സമ്പൂര്‍ണ ഹെല്‍ത്ത് പാക്കേജില്‍ മൂന്നു ഡോക്ടര്‍മാരുടെ കണ്‍സൽട്ടേഷനും 40ല്‍പരം ടെസ്റ്റുകളും പരിശോധനകളും ഉൾപ്പെടുത്തിയിട്ടുണ്ട് .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്