Times of Kuwait
കുവൈറ്റ് സിറ്റി : കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വൈദ്യസഹായം എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടു. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം (ഐഎഎഫ് എയര്‍ക്രാഫ്റ്റ് സി17ജെ) ആണ് ഇന്ന് ഇന്ത്യയിലേക്ക് യാത്രതിരിച്ചത്.
കുവൈറ്റിൽ നിന്ന് ദ്രവീകൃത മെഡിക്കൽ ഓക്സിജന് ഉൾപ്പെടെയുള്ള കൂടുതൽ വൈദ്യസഹായം വിമാനം വഴിയായി ഇന്ത്യയിൽ എത്തിക്കും.
കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് കുവൈത്തിൽ നിന്നും ഇന്ത്യക്കുള്ള സഹായം നൽകുന്നതിൻറെ ഭാഗമായി കുവൈറ്റിൽ നിന്നും അയച്ച 210 മെട്രിക് ടൺ ദ്രവീകൃത വൈദ്യ ഓക്സിജനും 1200 ഓക്സിജൻ സിലണ്ടറും കഴിഞ്ഞ ആഴ്ച മംഗലാപുരത്തും കൊച്ചിയിലും എത്തിയിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്