ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പൊടിക്കാറ്റ് പരമാവധി കുറയ്ക്കുന്നതിന് വിവിധ സംഘടനകളുമായും അധികാരികളുമായും ഏകോപനം നടത്തിവരികയാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റി അറിയിച്ചു . പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) ഡയറക്ടർ ജനറലും ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല അഹമ്മദ് അൽ ഹമൂദ് അൽ സബാഹ് ആണ് മരങ്ങൾ നട്ടുപിടിപ്പിക്കുക വഴി പൊടിക്കാറ്റ് തടയാം എന്നുള്ള നിർദേശം നൽകിയത്.
ഒരു പുതിയ സംവിധാനം വികസിപ്പിക്കുന്നതിനും മണ്ണിനെ സ്ഥിരപ്പെടുത്തുന്നതിനും പൊടി പടരുന്നത് കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും അതോറിറ്റി നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് തിങ്കളാഴ്ച ഇപിഎ സംഘടിപ്പിച്ച ഒരു ശിൽപശാലയിൽ അൽ-സബാഹ് സ്ഥിരീകരിച്ചു.
കുവൈറ്റിലെ പൊടിപടലങ്ങൾ കുറയ്ക്കുന്നതിന് വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി ഇപിഎയുടെ ഉദ്യോഗസ്ഥർ (കുവൈത്ത്) പബ്ലിക് അതോറിറ്റി ഓഫ് അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 25 വർഷത്തിലേ ഏറ്റവും വലിയ പൊടിക്കാറ്റിന് ആണ് മെയ് മാസത്തിൽ കുവൈറ്റ് സാക്ഷ്യംവഹിച്ചത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്