ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: രാജ്യത്ത് ഗതാഗത പരിശോധന ശക്തമാക്കി ട്രാഫിക് വകുപ്പ്. ഒരാഴ്ചക്കിടയില്‍ നിയമ ലംഘനത്തെ തുടര്‍ന്ന് 142 കാറുകളും 70 ബൈക്കുകളും പിടിച്ചെടുത്തു. മാർച്ച് ഒമ്പതു മുതൽ 15 വരെയുള്ള ദിവസങ്ങളില്‍ 20,391 ട്രാഫിക് പിഴ ചുമത്തിയതായും അധികൃതര്‍ അറിയിച്ചു.
മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.പരിശോധനക്കിടയില്‍ വിസ കാലാവധി കഴിഞ്ഞവരേയും ലൈസൻസില്ലാതെ വാഹനമോടിച്ചവരെയും ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവരേയും പിടികൂടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി