കുവൈറ്റിൽ 10 വർഷത്തിലേറെ അനുഭവസമ്പത്തുള്ള , പ്രമുഖ ആരോഗ്യശൃംഗലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്, സാല്‍മിയ സൂപ്പര്‍ മെട്രോ മെഡിക്കല്‍ സെന്ററില്‍ അതിനൂതന 3D എ ഐ മാമോഗ്രാം സ്‌ക്രീനിങ്ങ് ആരംഭിച്ചു . കുവൈറ്റില്‍ ആദ്യമായാണ് സ്വകാര്യ ആരോഗ്യ മേഖലയിൽ 3D മാമോഗ്രാം പരിശോധനാ സംവിധാനം നടപ്പിലാവുന്നത്. നൂതന എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ സേവനം കുറഞ്ഞ വേദനയും കുറഞ്ഞ നടപടിക്രമ സമയവും 3D ഇമേജിംഗും വാഗ്ദാനം ചെയ്യുന്നു. 3.5 സെക്കന്റ് മാത്രമാണ് ഒരു ഇമേജ് പൂര്‍ത്തിയാവാൻ ആവശ്യമുള്ളത്. കുവൈറ്റിലെ സ്ത്രീകള്‍ക്ക് മിതമായ നിരക്കില്‍ മാമോഗ്രാം പരിശോധന ലഭ്യമാക്കി, നേരത്തെയുള്ള കാൻസർ നിർണയം പോലുള്ള സേവനം അശരണർക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഇത്തരം സേവനകളിലൂടെ ലക്ഷ്യമിടുന്നതെന്നു മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി ഇ ഓ യുമായ മുസ്തഫ ഹംസ പറഞ്ഞു. ഗൈനക്കോളജി പരിശോധന, ബ്രെസ്റ്റ് അള്‍ട്ര സൗണ്ട്, മാമോഗ്രാം തുടങ്ങിയ മൂന്ന് സേവനങ്ങള്‍ക്കുമായി വെറും 50 കുവൈറ്റ് ദിനാറിന്റെ പാക്കേജാണ് മെട്രോ നടപ്പിലാക്കുന്നത്. മാത്രമല്ല, എ ഐ ത്രിഡി മാമോഗ്രാം പരിശോധനയ്ക്ക് 30% ഡിസ്‌കൗണ്ട്, അതായത് 50 കെഡിയുടെ മാമോഗ്രാം പരിശോധന ഇപ്പോള്‍ 35 കെഡി ക്ക് ലഭിക്കും. പ്രശസ്തരായ കുവൈറ്റി ,നോണ്‍ കുവൈറ്റി ഡോക്ടേഴ്‌സ് ഉള്‍പ്പെടെ പ്രഗത്ഭരായ 3D മാമോഗ്രാം ടെക്നീഷന്‍മാര്‍ എന്നിവർ അടങ്ങുന്ന മികച്ച പരിചയസമ്പത്തുള്ള ഒരു സംഘം ഈ സേവനങ്ങൾക്കായി മെട്രോയില്‍ രൂപീകരിച്ചിട്ടുണ്ടെന്നു മെട്രോ അധികൃതർ അറിയിച്ചു .
പത്താം വാര്‍ഷികത്തിന്റെ ഭാഗമായി കുവൈറ്റിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചുകളിലും ഫാര്‍മസികളിലും പ്രത്യേക ഓഫറുകള്‍ ലഭ്യമായിരിക്കും. ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ ഉള്‍പ്പെടെ എല്ലാ ബില്ലിംഗിനും 30% ക്യാഷ്ബാക്ക്, ഫാര്‍മസികളില്‍ എല്ലാ ബില്ലിംഗിനും 15% ക്യാഷ്ബാക്ക്, 1 കെഡി മുതല്‍ 10 കെഡി വരെയുള്ള സമഗ്രമായ ഹെല്‍ത്ത് ലാബ് പാക്കേജുകള്‍ എന്നിവയും എംഎംസി ഗ്രൂപ്പ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു