March 29, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മാനവികതയുടെ സന്ദേശവുമായി മലയാളി മീഡിയ ഫോറം കുവൈറ്റ് ഇഫ്താർ സംഗമം

കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ‘മലയാളി മീഡിയ ഫോറം കുവൈറ്റ് ‘ മാനവികതയുടെ മൂല്യം പ്രതിപാദിച്ചുകൊണ്ട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ കോർപ്പറേറ്റ് ഓഫീസ് ഹാളിൽ നടന്ന പരിപാടി കുട്ടനാട് എം.എൽ.എ തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്തു.

മത-ജാതി ഭേദമില്ലാതെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നത് കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ വലിയ പ്രത്യേകതയാണ്. ഈ സൗഹൃദബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മാധ്യമ പ്രവർത്തകരുടെ ഇടയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള സംഗമങ്ങൾ സഹായകമാണന്ന് എം.എൽ.എ തോമസ് കെ തോമസ് പ്രസ്താവിച്ചു.

മീഡിയ ഫോറം ജനറൽ കൺവീനർ നിക്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്‌റഫ് ഏകരൂൽ റമദാൻ സന്ദേശം നൽകി. വിശ്വാസത്തോടൊപ്പം മാനവികതക്കും മഹത്തായ സ്ഥാനമുണ്ടെന്ന് അദ്ദേഹം റമദാൻ സന്ദേശത്തിൽ വിശദീകരിച്ചു. കൺവീനർമാരായ ജലിൻ തൃപ്രയാർ സ്വാഗതവും ഹബീബുള്ള മുറ്റിച്ചൂർ നന്ദിയും രേഖപ്പെടുത്തി.

സംഘടനയുടെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾക്ക് തോമസ് മാത്യു കടവിൽ, ഹംസ പയ്യന്നൂർ, അമീറുദ്ദീൻ ലബ്ബ, ഹിദായത്തുള്ള എന്നിവർ ആശംസകൾ നേർന്നു. ഫാറൂഖ് ഹമദാനി, നൗഫൽ മൂടാടി, ഷാഹുൽ ബേപ്പൂർ, ഷഹീദ് ലബ്ബ, റസാഖ് ചെറുതുരുത്തി, അബ്ദുള്ള വടകര എന്നിവർ ഏകോപനം നിർവ്വഹിച്ചു.

മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഇഫ്താർ സംഗമത്തിൽ അതിഥികളായി പങ്കെടുത്തു.

error: Content is protected !!