ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റിൽ സിറ്റി : കുവൈറ്റിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സൈജു സൈമണെയും ഭാര്യ ജീനയെയും ആണ് സാൽമിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൈജുവിനെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ രാവിലെ കണ്ടിരുന്നു. പിന്നീട് ഭാര്യയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ ഭാര്യയെയും കണ്ടെത്തുകയിരുന്നു.
ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു സൈജു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ ഐ ടി വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു ജീന. ഇരുവരും കഴിഞ്ഞവർഷമാണ് വിവാഹിതരായത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്