ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾക്കായി ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒട്ടേറെ മലയാള ഭാഷാസ്നേഹികളെ മികച്ച പ്രഭാഷകരും നേതാക്കളുമായി വാർത്തെടുതുകൊണ്ടിരിക്കുന്ന ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിൻ്റെ നാലാമത് പ്രസംഗ മത്സരം ” സർഗ്ഗസായാഹ്നം”. 18 വയസ്സിന് മുകളിലുള്ള കുവൈറ്റിലുള്ളവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.രജിസ്ട്രേഷൻ തികച്ചും സൗജന്യം ആയിരിക്കും.
മെയ് 10 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ അബ്ബാസിയ സാരഥി ഹാളിൽ വച്ച് ആയിരിക്കും മത്സരം. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 30 ന് മുമ്പായി പേരുകൾ നൽകേണ്ടതാണ്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവരെ സാക്ഷ്യപത്രവും ട്രോഫിയും നൽകിയും മറ്റ് മത്സരാർത്ഥികൾക്ക് സാക്ഷ്യപത്രവും നൽകി ആദരിക്കുന്നതാണ്.
അംഗങ്ങളുടെ വ്യക്തിത്വവികസനവും നേതൃപാടവവും പ്രഭാഷണ കലയും വളർത്തുവാൻ ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷണലിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് .
മത്സരത്തിൽ പങ്കെടുക്കുവാൻ
https://docs.google.com/forms/d/e/1FAIpQLSfc-8yk-2hMrtb3-BR_4YThfLfNoPu_s-Bg9s_5lFfDxWThzg/viewform
എന്ന ഗൂഗിൽ ഫോമിൽ റജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്കും ക്ലബിനെക്കുറിച്ച് കൂടുതലറിയാനും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക 66087125, 99284766.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി