കുവൈറ്റ് സിറ്റി : മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ-ഖുറൈൻ ഔട്ലെറ്റിൽ നടന്ന “പ്രൗഡലി സൗത്താഫ്രിക്കൻ 2022” പ്രമോഷൻ കുവൈറ്റിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ എച്ച്.ഇ.എച്ച്.ഇ. ഡോ. മനേലിസി ഗേന്ഗേ ഉദ്ഘാടനം നിർവഹിച്ചു .കുവൈറ്റിലെ ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും ഓഗസ്റ്റ് 1 വരെ നടക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രമോഷനിൽ ‘റെയിൻബോ നേഷൻ’ എന്നതിൽ നിന്നുള്ള ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ പ്രത്യേക വിലകളിൽ വാഗ്ദാനം ചെയ്യുന്നു.


ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയുള്ളതും ഏറ്റവും മികച്ചതുമായ ദക്ഷിണാഫ്രിക്കൻ ഭക്ഷ്യവസ്തുക്കൾ പ്രത്യേക വിലയ്ക്ക് വാങ്ങാനുള്ള അവസരം നൽകുന്നു. പ്രമുഖ ബ്രാൻഡുകളായ ബേക്കേഴ്‌സ്, ബ്ലൂ ഡയമണ്ട്, ബി-വെൽ, കേപ് കുക്കീസ്, കേപ് ഹെർബ്‌സ്, ക്ലാർക്ക് & സൺസ് ഇൻക്., മണ്ടേല ടീ, നന്ദോസ്, റോബർട്‌സൺസ്, റോയൽ ബിൽടോംഗ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങളിൽ വൻ വിലക്കിഴിവുകളാണ് അവതരിപ്പിക്കുന്നത്
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ