January 21, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ലുലു  ഹൈപ്പർ മാർക്കറ്റിന്റെ കുവൈറ്റിലെ പതിനാലാമത് ശാഖ പ്രവർത്തനം ആരംഭിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : മേഖലയിലെ പ്രമുഖ റീട്ടെയ്‌ലറായ ലുലു ഗ്രൂപ്പ് കുവൈറ്റ് കുവൈറ്റിലെ പതിനാലാമത് ശാഖ പ്രവർത്തനം ആരംഭിച്ചു. സബാഹിയയിലെ വേയർഹൗസ് മാളിൽ
പുതിയ ഹൈപ്പർമാർക്കറ്റിന്റെ   ഔദ്യോഗിക ഉദ്ഘാടനം സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡവലപ്‌മെന്റ് അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ അഹമ്മദ് ഗയിസ് അൽ എനെയ്സി നിർവഹിച്ചു.കുവൈറ്റിലെ യുഎഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എംഎ, മറ്റ് പ്രമുഖർ എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ അംബാസഡർ ഡോ:  ആദർശ് സ്വൈക, മനേലിസി ഗെംഗെ( ദക്ഷിണാഫ്രിക്കൻ അംബാസഡർ), ബെലിൻഡ ലൂയിസ്(ബ്രിട്ടീഷ് അംബാസഡർ), എൻഗോ ടോൺ താങ്(വിയറ്റ്നാം അംബാസഡർ), ഓങ് ഗ്യാവ് തു( മ്യാൻമർ അംബാസഡർ), നിരവധി നയതന്ത്ര പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

48,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഹൈപ്പർമാർക്കറ്റിൽ പുതിയ പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് ഭക്ഷണം, ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, മാംസം, സമുദ്രവിഭവങ്ങൾ, ഇൻ-ഹൗസ് കിച്ചൺ & ഡെലിക്കേറ്റസെൻ എന്നിവയും പ്രാദേശികമയുള്ള പച്ചക്കറികളും ലഭ്യമാണ്.

കൂടാതെ,  കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സീസണൽ പാർട്ടി സപ്ലൈസ്, ഇലക്ട്രോണിക്, മൊബൈൽ ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും, ഐടി ഉൽപ്പന്നങ്ങളും അനുബന്ധ ഉപകരണങ്ങളും, കൂടാതെ BLSH ബ്രാൻഡിന് കീഴിലുള്ള പ്രീമിയം സൗന്ദര്യവർദ്ധക വസ്തുക്കളും പെർഫ്യൂമുകളും ഉൾപ്പെടുന്നു.
ലോകമെമ്പാടുമുള്ള മികച്ച ഉൽപ്പന്നങ്ങളിൽ നിന്ന് പ്രത്യേകമായി തിരഞ്ഞെടുത്തത് ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാണ്.  മാത്രമല്ല ബ്രാൻഡിന്റെ മൂല്യവത്തായ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിന്  ഏറ്റവും മികച്ച വിലകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

പുതിയ പ്രീമിയം ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ഉപഭോക്താക്കൾക്ക് രാജ്യത്തെ മികച്ച ഷോപ്പിംഗ് അനുഭവം നൽകാനുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ സ്ഥിരീകരണമായി വർത്തിക്കുന്നു.

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു കുവൈറ്റ് റീജിയണൽ ഡയറക്ടർ ശ്രീജിത്ത് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!