കുവൈറ്റ് സിറ്റി : മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഖുറൈൻ ഔട്ലെറ്റിൽ നടന്ന “സൂപ്പർ ഫ്രൈഡേ” പ്രമോഷൻ കുവൈറ്റിലെ ലുലു മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ കുവൈറ്റിലെ സോഷ്യൽ മീഡിയ താരം ഡോ. ഖോലൂദി ഉദ്ഘാടനം നിർവഹിച്ചു .
നവംബർ 23 മുതൽ ഡിസംബർ 3 വരെ നീണ്ടുനിൽക്കുന്ന സൂപ്പർ ഫ്രൈഡേ പ്രൊമോഷനിൽ ഇലക്ട്രോണിക്സ് ഇനങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ,ഫൂട് വെയർ, മൊബൈൽ ഫോൺ, ഐ.ടി അനുബന്ധ വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഫാഷൻ, കണ്ണട, കളിപ്പാട്ടങ്ങൾ തുടങ്ങിയവയിൽ തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക് 75 ശതമാനം വരെ ഡിസ്കൗണ്ട് പ്രൊമോഷൻസിന്റെ ഭാഗമായി ലഭിക്കും.
“Buy Hisense & Win ” ഗ്രാൻഡ് റാഫിൾ ഡ്രോ വിജയികൾക്ക് ഖത്തർ 2022 വേൾഡ് കപ്പ് സെമിഫൈനൽ ടിക്കറ്റുകളും ചടങ്ങിൽ സമ്മാനിച്ചു.
പ്രമോഷൻ കാലയളവിൽ ഗൾഫ് ബാങ്കിൽനിന്നുള്ള യോഗ്യതയുള്ള ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഓൺലൈൻ പർച്ചേസുകളിൽ പൂജ്യം ശതമാനം ഇൻസ്റ്റാൾമെൻറ് സൗകര്യവും ലഭിക്കും.‘സൂപ്പർ ഫ്രൈഡേ ’ പ്രൊമോഷനോടനുബന്ധിച്ച് വ്യത്യസ്തമായ ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കൾക്കായി എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്