ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രമുഖ റീട്ടെയിൽ ഷോപ്പിങ് കേന്ദ്രമായ ലുലു ഹൈപ്പർമാർക്കറ്റ് ഹലാ ഫെബ്രുവരി പ്രമോഷൻ വിജയികളെ അനുമോദിച്ചു. അൽ റായ് ഔട്ട്ലറ്റിൽ നടന്ന സമ്മാന വിതരണ ചടങ്ങിൽ മുഴുവൻ വിജയികളും പങ്കെടുത്തു. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 11 വരെയാണ് പ്രമോഷൻ സംഘടിപ്പിച്ചത്.
പ്രമോഷനിൽ അഞ്ചു ദീനാറിന് മുകളിൽ വിലയുള്ള സാധനങ്ങൾ വാങ്ങുന്ന ഷോപ്പർമാർക്ക് സമ്മാന വൗച്ചറുകൾ നേടാൻ അവസരം ഒരുക്കിയിരുന്നു. ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും ഒരേസമയം നടന്ന പ്രമോഷനിൽ 115 ഭാഗ്യശാലികൾ സമ്മാന കൂപ്പണുകൾക്ക് അർഹരായി.
അഞ്ചു വിജയികൾക്ക് 1,000 ദീനാർ മൂല്യമുള്ള സമ്മാന വൗച്ചറുകളും 10 വിജയികൾക്ക് 500 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറുകളും 50 പേർക്ക് 100 ദീനാർ ഗിഫ്റ്റ് വൗച്ചറുകളും 50 പേർക്ക് 50 ദീനാർ വിലയുള്ള സമ്മാന വൗച്ചറുകളും വിതരണം ചെയ്തു.
ഹൈപ്പർമാർക്കറ്റിലെ ഉന്നത മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് സമ്മാനക്കൂപ്പണുകൾ കൈമാറി. വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും ലുലു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഡിജിറ്റൽ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം